Wednesday 1 May 2013

പൂന്തത്ത

പ്രമാണം:Psittacula roseata - Barraband.jpg
തല കടുംചുവപ്പുനിറത്തോടു കൂടിയ തത്തയിനമാണ് പൂന്തത്ത (ഇംഗ്ലീഷ്: Blossom headed Parakeet ശാസ്ത്രീയനാമം:Psittacula roseata). സഞ്ചാരപ്രിയരായ ഇവര്‍ ഭക്ഷണത്തിന്റെ ലഭ്യതയമുസരിച്ച് വളരെ ചെറിയ ദൂരത്തേക്ക് ദേശാടനം നടത്താറുണ്ട്. 30 സെന്റീമീറ്ററോളം വലിപ്പമുള്ള പൂന്തത്തയുടെ വാലിനു മാത്രം ഏകദേശം 18 സെ.മീ കാണും. കഴുത്തിലൊരു കറുത്ത വളയമുണ്ട്. ആണ്‍പക്ഷിയുടെ തലയുടെ മുന്‍ഭാഗം ചുവപ്പ് നിറത്തിലാണ്. പുറകോട്ട് പോകും നിറം നീലയായി മാറും. പെണ്‍തത്തകള്‍ക്ക് തലയ്ക്ക് ഇളം പച്ച നിറമാണ്. കൂടാതെ ഇവയ്ക് കഴുത്തില്‍ വളയം കാണാറില്ല. ഇന്ത്യയിലെ വനങ്ങളിലും തുറസ്സായ മരക്കൂട്ടങ്ങള്‍ക്കിടയിലും കാണാറുള്ള ഇവ ഒറ്റത്തവണ 5 - 6 മുട്ടയിടും.

No comments:

Post a Comment