Wednesday 1 May 2013

തത്തച്ചിന്നന്‍, വാഴക്കിളി

പ്രമാണം:Vernal Hanging Parrot-3.jpg
ആറ്റക്കുരുവിയോളം മാത്രം വലുപ്പമുള്ള തത്തയാണ് തത്തച്ചിന്നന്‍ (ഇംഗ്ലീഷ്: Vernal Hanging Parrot). ഇത് വാഴക്കിളി എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രനാമം ലോറിക്കുലസ് വെര്‍ണാലിസ് എന്നാണ്.

തത്തച്ചിന്നന്റെ ദേഹത്തിന് മരതകപ്പച്ച നിറമായിരിക്കും. വാലിന്റെ അല്പം മുകളിലായി രക്തവര്‍ണത്തില്‍ വീതിയുള്ള ഒരു പട്ടയുണ്ട്. ചിറക് ഒതുക്കിയിരിക്കുമ്പോള്‍ ഈ പട്ട കാണാന്‍ കഴിയില്ല. ആണ്‍പക്ഷിയുടെ കഴുത്തിന് നീല നിറവും പെ ണ്‍പക്ഷിയുടേതിന് പച്ചയുമാണ്. വൃക്ഷങ്ങളില്‍ത്തന്നെ കഴിഞ്ഞുകൂടാനിഷ്ടപ്പെടുന്ന ഈ പക്ഷികള്‍ ആഹാരം സമ്പാദിക്കുന്നത് മരങ്ങളുടെ ഇലകള്‍ക്കിടയില്‍ നിന്നാണ്. എപ്പോഴും ച്വീ-ച്വീ-ച്വീ എന്നുറക്കെ ശബ്ദിച്ചുകൊണ്ട് ചുറ്റും പറക്കുന്നു. വലുപ്പം കുറഞ്ഞ ശരീരവും തത്തക്കൊക്കും ചുവന്ന അടയാളവും തത്തച്ചിന്നനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. പൊതുവേ എല്ലാ തത്തകള്‍ക്കും കാണപ്പെടുന്ന നീണ്ടു കൂര്‍ത്ത വാല്‍ ഈ പക്ഷിക്കില്ല.

മഴക്കാലത്താണ് തത്തച്ചിന്നന്‍ ധാരാളമായി കാണപ്പെടുന്നത്. ചുരുങ്ങിയ തോതില്‍ ദേശാടനസ്വഭാവമുള്ളതിനാല്‍ എല്ലാക്കാലത്തും ഇവ ഒരു സ്ഥലത്തു കാണപ്പെടാറില്ല. തെങ്ങ്, തേക്ക്, ആല്‍വൃക്ഷം തുടങ്ങിയ ഉയരം കൂടിയ വൃക്ഷങ്ങളിലേക്ക് ഇവ ച്വീ-ച്വീ-ച്വീ ശബ്ദമുണ്ടാക്കിക്കൊണ്ട് വളരെ വേഗത്തില്‍ പറന്നു നടക്കും. അരയാലിലും പേരാലിലും പഴങ്ങള്‍ തിന്നാനും പൂവരശിന്‍ പൂവിലെ തേന്‍ കുടിക്കാനും വാഴച്ചുണ്ടിലെ തേന്‍കുടിക്കാനും തത്തച്ചിന്നന്‍ പറന്നടുക്കുന്നു. 

വാഴച്ചുണ്ടില്‍ പലപ്പോഴും ഇവയെ കാണാന്‍ കഴിയുന്നതിനാല്‍ വാഴക്കിളിയെന്നും ഇതിനു പേരുണ്ട്. കടവാവലുകളെപ്പോലെ തൂങ്ങിക്കിടന്നാണ് ഇവ രാത്രിയില്‍ ഉറങ്ങുന്നത്.

No comments:

Post a Comment