Wednesday 1 May 2013

കോഴിവേഴാമ്പല്‍

പ്രമാണം:Ocyceros griseus -India-6-4c.jpgസഹ്യപര്‍വതവനനിരകളില്‍ മാത്രം കാണുന്ന ഒരു തദ്ദേശീയ (Endemic) കാട്ടുപക്ഷിയാണ്‌ കോഴിവേഴാമ്പല്‍ (Malabar Grey Hornbill, Ocyceros griseus). പരുക്കന്‍ ശബ്ദം മുഴക്കി പറന്നു നടക്കുന്ന കോഴിവേഴാമ്പല്‍ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ഒരിടത്തും അടങ്ങിയിരിക്കുന്ന പ്രകൃതമല്ല കോഴിവേഴാമ്പലിന്റേത്‌, അവയുടെ ചാഞ്ഞും ചരിഞ്ഞും ഉള്ള നോട്ടവും, കഴുത്തു നീട്ടിയും കുറുക്കിയുമുള്ള നോട്ടവും ആരേയും ആകര്‍ഷിക്കും. കേരളത്തില്‍ ഇവ പൊട്ടന്‍ വേഴാമ്പല്‍, മഴയമ്പുള്ള്‌ എന്നൊക്കെ അറിയപ്പെടുന്നു.

ഒരു പരുന്തിനോടൊപ്പം വലിപ്പമുള്ള കോഴിവേഴാമ്പലിന്റെ പുറം തവിട്ടു കലര്‍ന്ന ചാരനിറമാണ്‌. തൊണ്ടയിലും നെഞ്ചിലും അല്‍പം വെളുപ്പുനിറം കാണാം. ചിറകുകളുടെ കീഴ്‌പകുതിയും വാലും കറുപ്പുനിറമാണ്‌. വാലിലെ നടുക്കുള്ള തൂവലുകള്‍ ഒഴിച്ച്‌ മറ്റു തൂവലുകളുടെ അറ്റം വെളുപ്പാണ്‌. ചിറകുകളിലെ വലിയ തൂവലുകളുടെ അഗ്രവും വെളുപ്പാണ്‌. കണ്ണിനു മുകളില്‍ ഒരു വെളുത്ത പുരികം കാണാം, പെണ്‍പക്ഷിയുടെ കൊക്ക്‌ മഞ്ഞനിറത്തിലും ആണ്‍പക്ഷിയുടെ കൊക്ക്‌ ഓറഞ്ചുകലര്‍ന്ന ചുവപ്പുനിറത്തിലുമാണ്‌ കാണപ്പെടുക. കോഴിയുടെ ശബ്ദത്തോടു സാമ്യമുള്ള ഇവയുടെ ചിലയ്ക്കല്‍ പെട്ടെന്നു തിരിച്ചറിയാം.

പഴങ്ങളാണ്‌ കോഴിവേഴാമ്പലിന്റെ പ്രധാനഭക്ഷണം. ആല്‍, പേരാല്‍, കാരകം, വാഴപുന്ന, കുളമാവ്‌, വട്ട, അകില്‍, ഞാവല്‍ മുതലായവയുടെ പഴങ്ങള്‍ ഭക്ഷിക്കാന്‍ കോഴിവേഴാമ്പല്‍ കൂട്ടമായ്‌ എത്താറുണ്ട്‌. മറ്റിനം വേഴാമ്പലുകളെ പോലെ പഴം വായുവിലെറിഞ്ഞ്‌ കൊക്കുകൊണ്ട്‌ പിടികൂടുന്ന സ്വഭാവം കോഴിവേഴാമ്പലിനുമുണ്ട്‌. കാട്ടിലവ്‌, പ്ലാശ്‌, മുരിക്ക്‌ മുതലായ പൂക്കുമ്പോള്‍ തേല്‍കുടിക്കാനും ഇവ എത്താറുണ്ട്‌..


പ്രജനനകാലം 
പ്രജനനകാലത്ത്‌ ഇവ ഒന്നിനു പുറകേ ഒന്നായി ശബ്ദകോലാഹലത്തോടെ പറന്നു നടക്കുന്നു. ആണ്‍ പെണ്‍ പക്ഷികളുടെ ശൃംഗാരനടനം കണ്ടാല്‍ കോമാളിക്കളികൾ ആണെന്നു തോന്നും. 

മുട്ടയിടാൻ കാലമായാല്‍ പെണ്‍ വേഴാമ്പല്‍ കൂടിനു യോജ്യമായ ഒരു മരപ്പൊത്തു കണ്ടെത്തി അതിനകത്ത്‌ ഇരുപ്പുറപ്പിക്കുന്നു. ആണ്‍പക്ഷിക്ക്‌ ഭക്ഷണം എത്തിക്കാനുള്ള ഇടം മാത്രം അവശേഷിപ്പിച്ച്‌ കവാടം പെണ്‍പക്ഷി സ്വന്തം കാഷ്ഠം ഉപയോഗിച്ച്‌ അടക്കുന്നു. 

മൂന്നോ നാലോ വെളുത്തമുട്ടകളാണിടുക. ആണ്‍പക്ഷിയാണ്‌ പെണ്‍പക്ഷിക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം തേടിപ്പിടിക്കുന്നതും എത്തിക്കുന്നതും. പഴങ്ങളാണ്‌ മുഖ്യ ആഹാരമെങ്കിലും കുഞ്ഞുങ്ങള്‍ക്കായി അരണ, പുല്‍ച്ചാടി മുതലായവയേയും കൊണ്ടു നല്‍കാറുണ്ട്‌. ... .,.

പൊതുവേ ശബ്ദകോലാഹല പ്രിയനും കോമാളിയുമായി ഭാവിക്കുന്ന കോഴിവേഴാമ്പല്‍ പ്രജനനകാലത്ത്‌ തികഞ്ഞ ഗൗരവക്കാരനും നിശ്ശബ്ദനും ആണ്‌. കൂട്ടിലേക്കുള്ള വരവും പോക്കും എല്ലാം അതീവ രഹസ്യമാണ്‌. ദൂരെയെവിടെയെങ്കിലും നിശബ്ദനായി ഇരുന്ന് പരിസരവീക്ഷണം നടത്തിയതിനു ശേഷം മാത്രമേ കൂട്ടിന്റെ പരിസരത്തേക്കു ചെല്ലാറുപോലുമുള്ളു. 

കേരളത്തിലെ വനങ്ങളുടെ ശബ്ദം എന്നു പറയുന്നത്‌ കോഴിവേഴാമ്പലിന്റെ ശബ്ദമാണ്‌. പക്ഷേ തികച്ചും തദ്ദേശ്ശീയമായ വംശം ആയതിനാല്‍ ഇവിടുത്തെ പരിസ്ഥിതിയിലുള്ള ഓരോ ചെറിയമാറ്റവും ഈ പക്ഷിയേ ഗുരുതരമായിട്ടായിരിക്കും ബാധിക്കുക.

No comments:

Post a Comment