Wednesday 1 May 2013

പാണ്ടന്‍ വേഴാമ്പല്‍


മലമുഴക്കി വേഴാമ്പലിനേക്കാള്‍ അല്പം ചെറുതാണ് പാണ്ടന്‍ വേഴാമ്പല്‍ .കേരളമുള്‍പ്പെടെയുളള തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ് ഈ വേഴാമ്പല്‍ കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു ഇവയുടെ ആവാസ സ്ഥലങ്ങള്‍ . ശരീരത്തിനും കഴുത്തിനും കറുപ്പുനിറവും അടിവശം വെള്ളനിറവുമാണ്. കൊക്ക് മഞ്ഞ നിറമാണ്. തലയിലെ തൊപ്പിയില്‍ കറുത്ത പാട് കാണാം. വാലില്‍ വെള്ളയും കറുപ്പും തൂവലുകളുണ്ട്. തിളക്കമുള്ള കറുപ്പ് നിറമാണ് പാണ്ടന്‍ വേഴാമ്പലിനുള്ളത്. കണ്ണിനു താഴെയായി കീഴ്ത്താടിയില്‍ ഒരു വെള്ള അടയാളവും ഇവയ്ക്കുണ്ട്. ഇവയിലെ പെണ്ണും ആണും ഏതാണ്ട് ഒരേ നിറമാണ്. പരന്ന്, മുള്‍വശം കൂര്‍ത്ത വലിയ കൊക്കാണ് പാണ്ടന്‍ വേഴാമ്പലിനുള്ളത്. മിക്കവാറും ഇണയോടൊപ്പവും ചിലപ്പോള്‍ ചെറുസംഘങ്ങളായുമാണ് ഇവയുടെ സഞ്ചാരം. ഇവ ചിറകടിച്ച് പറക്കുമ്പോള്‍ വലിയ ശബ്ദമുണ്ടാകും. പഴങ്ങളും പ്രാണികളുമാണ് ഇഷ്ടഭക്ഷണം. കാടിനോട് ചേര്‍ന്ന നാട്ടിള്‍പ്രദേശത്ത് ആല്‍മരങ്ങള്‍ കായ്ക്കുന്ന സമയത്ത് പാണ്ടന്‍ വേഴാമ്പലുകള്‍ എത്താറുണ്ട്.

No comments:

Post a Comment