Monday 29 April 2013

ചെമ്പുകൊട്ടി


ശരീരം ആകെ പച്ചനിറം.ചിറകുകള്‍,പിന്‍ കഴുത്തുമുതല്‍ വാലിനറ്റം വരെ കടുപച്ച നിറം.കൊക്കിന്റെ കടമുതല്‍ പിന്‍ കഴുത്തുവരെ കടുംചുമപ്പ്.ഈ ചുമപ്പിനും പിന്‍ കഴുത്തിലെ പച്ചയ്ക്കുമിടയില്‍ കറുത്തപ്പട്ട.കണ്ണിനുചുറ്റുമുള്ള മഞ്ഞപ്പൊട്ടിനെ രണ്ടാക്കുന്ന കറുത്തപ്പട്ട.താടിയും തൊണ്ടയും മഞ്ഞ.ചുമന്ന കാലുകള്‍.നെഞ്ചില്‍ ചുമന്ന ഒരു ചന്ദ്രകല.ഉയരമുള്ള മരങ്ങളുടെ നെറുകയില്ലുള്ള ചില്ലകളില്‍ ഇരിക്കാൻ കൂടുതല്‍ താല്പര്യം.

ആല്‍ക്കിളി


താടി,തൊണ്ട,നെറ്റി,മുഖം എന്നിവ നല്ല ചുമപ്പാണ്.ശരീരം ആകെ പച്ച. ചിറകുകള്‍,പിന്‍ കഴുത്തുമുതല്‍ വാലിനറ്റം വരെ കടും പച്ചനിറം.കാലിന് നല്ല ചുമന്ന നിറം. പശ്ചിമഘട്ടത്തില്‍ ഗോവ മുതല്‍ ദക്ഷിണകേരളം വരെയുള്ള 1200 മീറ്റര്‍ വരെ ഉയരമുള്ള മലമ്പ്രദേശങ്ങളിലെ ആണ്‍ വര്‍ഗ്ഗത്തില്‍ പെട്ട വൃക്ഷങ്ങള്‍, കാപ്പിച്ചെടി തുടങ്ങിയവയുടെ വിത്തുകളാണു് പ്രിയാഹാരം. സമൃദ്ധമായി ആഹാരം ലഭിക്കുന്നയിടങ്ങളില്‍ പ്രാവിനങ്ങള്‍, മൈന തുടങ്ങിയ പക്ഷിക്കൂട്ടങ്ങളോടൊപ്പം ഒരുമിച്ചും ഇവയെ കാണാം. ചില സന്ദര്‍ഭങ്ങളില്‍ ഉറുമ്പ്, ചെറുകീടങ്ങള്‍, ഈയാമ്പാറ്റ എന്നിവയേയും ഇവ ആഹാരമാക്കാറുണ്ടു്.

ചിന്നക്കുട്ടുറുവന്‍

പ്രമാണം:Megalaima viridis.JPG
കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും കാടുകളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്‌ ചിന്നക്കുട്ടുറുവന്‍ അഥവാ പച്ചിലക്കുടുക്ക. (ഇംഗ്ലീഷ്: White-cheeked Barbet അഥവാ Small Green Barbet). ദേഹം പൊതുവേ പച്ച നിറം. തലയും കഴുത്തും മിക്കവാറും തവിട്ടു നിറം. കണ്ണില്‍ നിന്നും പുറകോട്ട് വീതിയുള്ള ഒരു പട്ടയും അതിനു മുകളിലും താഴെയും ഓരോ വെളുത്ത പട്ടകളും കാണാറുണ്ട്.

കുട്രൂ-കുട്രൂ എന്ന് കൂടെക്കൂടെ പുറപ്പെടുവിക്കുന്ന ഉച്ചത്തിലുള്ള ശബ്ദത്തില്‍ നിന്നാണ് പക്ഷിക്ക് ഈ പേരു വന്നത്. മിക്കവാറും സമയം പച്ചിലക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന പക്ഷിയെ പച്ചിലകള്‍ക്കിടയില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഒരു പക്ഷി തന്നെ ഉണ്ടാക്കുന്ന ശബ്ദം മാറ്റൊലി കൊള്ളുന്നതാണോ മറ്റ് പക്ഷികള്‍ ഉണ്ടൊ എന്ന് കണ്ടുപിടിക്കുവാന്‍ ബുദ്ധിമുട്ടാണ്‌.

സിലോണ്‍ കുട്ടുറുവന്‍

ചെങ്കണ്ണന്‍ കുട്ടുറുവന്‍


വലിയ ചെങ്കണ്ണന്‍ കുട്ടുറുവന്റെ ശാസ്ത്രീയ നാമം Megalaima zeylanica ഇംഗ്ലീഷില്‍ Brown-headed Barbet അല്ലെങ്കില് Large Green Barbet എന്നുമാണ്. ഏഷ്യയില്‍ കണ്ടു വരുന്ന ഒരു ബാര്‍ബെറ്റാണ്. കട്ടിയുള്ള കൊക്കുകളുടെ അരികിലുള്ള മീശകൊണ്ടാണ് ഇവയ്ക്ക് ബാര്‍ബെ റ്റ് എന്ന പേര്‍ കിട്ടിയത്. ഈ കുട്ടുറുവന്‍ ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നവയും ഇവിടെ തന്നെ മുട്ടയിട്ട് വളരുന്നവയുമാണ്.

വലിപ്പം 27 സെ.മീറ്ററാണ്. ചെറിയ കഴുത്തും വലിയ തലയും ചെറിയ വാലുമാണുള്ളത്. മുതിര്ന്ന പക്ഷിയ്ക്ക് വരകളുള്ള തവിട്ടു തലയും കഴുത്തും മാറിടവുമാണുള്ളത്. ബാക്കി മുഴുവന്‍ ഭാഗങ്ങളും പച്ച നിറവും. ചുവന്ന കട്ടിയുള്ള കൊക്കുകളാണുള്ളത്. പൂവനും പിടയ്ക്കും ഒരേ രൂപമാണുള്ളത്. പഴങ്ങളും പ്രാണികളുമാണ് ഭക്ഷണം. കൃഷിചെയ്യുന്ന പഴങ്ങളായ മാമ്പഴം, പഴുത്ത ചക്ക, പപ്പായ, വാഴപ്പഴം തുടങ്ങിയവയാണ്.

Sunday 28 April 2013

പാണ്ടന്‍പൊന്നി മരംകൊത്തി

പ്രമാണം:White-naped Woodpecker (Chrysocolaptes festivus) in Hyderabad W IMG 7547.jpgകേരളത്തില്‍ കാണപ്പെടുന്ന ഒരിനം മരംകൊത്തിയാണ് പാണ്ടന്‍പൊന്നി മരംകൊത്തി - White Naped Woodpecker (ശാസ്ത്രീയ നാമം: Chrysocola വളവില്ലാത്ത കൂര്‍ത്ത കൊക്കും മരത്തില്‍ബലം കൊടുക്കാവുന്നത്ര ശക്തിയുള്ള വാലും ഉണ്ട്. വാലിനുമീതെയുള്ള ഭാഗം കറുത്തതാണ്. മുതുകില്‍ തൂവെള്ളയായ ഒരു തൃകോണവും അതിനു ചുട്ടും കറുപ്പും മഞ്ഞയും നിറവുമുണ്ട്. ആണ്‍പക്ഷിക്ക് ചുവന്ന ഉചിപ്പൂവും പിടയ്ക്ക് മഞ്ഞ ഉചിപ്പൂവുമാണ്. കഴുത്തിന്റെ മുന്‍ഭാഗത്ത് നീളത്തിലുള്ള അഞ്ച് വരകള്‍ കാണാം. കാലിലെ രണ്ടു വിരലുകള്‍ മുമ്പോട്ടും രണ്ടെണ്ണം പുറകോട്ടുമാണ്. നല്ല നീളമുള്ള നാവ് ഇരകളെ പിടിക്കാന്‍ നല്ലതാണ്. ഉറുമ്പുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ശരീരത്തിന്റെ അടിഭാഗം വെളുത്ത നിറമാണ്. പാണ്ടന്‍പൊന്നി മരംകൊത്തിയ്ക്ക് നാട്ടുമരംകൊത്തിയുടെ അതേ വലിപ്പമാണ്.ptes festivus). ഇതിന്റെ രൂപം നാട്ടുമരംകൊത്തിയോട് സാമ്യമുണ്ട്.

വലിയ_പൊന്നിമരംകൊത്തികള്‍

പ്രമാണം:GreaterFlameback.jpg
ത്രിയംഗുലി മരംകൊത്തിയേക്കാള്‍ അല്പം വലുതും നീണ്ട കൊക്കുമുള്ളവയാണ് വലിയ_പൊന്നിമരംകൊത്തികള്‍ (Large Golden-backed Woodpecker). കൊക്കില്‍ നിന്നും കവിളിലേയ്ക്ക് മീശപോലെ കറുത്ത പട്ട രണ്ടായി പിരിഞ്ഞ് കാണപ്പെടുന്നു. പിന്‍കഴുത്തിലെ കറുത്ത പട്ടയിയിലുള്ള വെളുത്ത പൊട്ടുകള്‍ ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. കാട്ടില്‍ വസിക്കുന്ന ഇവ വന്‍മരങ്ങളില്‍ വളരെ വേഗം കയറി പ്രാണികളെ പിടിച്ച് തിന്നാന്‍ സമര്‍ഥരാണ്. ശബ്ദം ഏകദേശം ത്രിയംഗുലി മരംകൊത്തിയുടേതു പോലെയാണ്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലഘട്ടത്തിലാണ് കൂടുണ്ടാക്കുന്നത്. മുട്ടയുടെ ആകൃതിയിലായിരിക്കും ഇവയുണ്ടാക്കുന്ന മരപ്പൊത്തുകള്‍.. .

നാട്ടുമരംകൊത്തി


മരങ്ങള്‍ തുരന്ന് മാളമുണ്ടാക്കി അതില്‍ താമസിക്കുന്ന മരംകൊത്തി പക്ഷികളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വര്‍ഗ്ഗമാണ് നാട്ടുമരംകൊത്തി. ഇംഗ്ലീഷ്: Kerala Goldenbacked Woodpecker (Black-rumped Flameback). ശാസ്ത്രീയനാമം: Dinopium benghalese പച്ചകലര്‍ന്ന മഞ്ഞ വേഷക്കാരായ ഇവയുടെ വാല്‍മൂടി കറുപ്പുനിറമാണ്. ആണ്‍പക്ഷിയുടെ ശിഖ ചുവപ്പും പെണ്‍പക്ഷിയുടേത് കറുപ്പും ചുവപ്പുമാണ്. ജോടിയായിട്ടാണ് ഇവ സാധാരണ ഇരതേടാനിറങ്ങുക. ക്ളർ...ക്ളർ.. ക്ളെർ..ക്ളെ..ക്ളെ എന്നിങ്ങനെയാണ് ഇവ പുറപ്പെടുവിക്കുന്ന ശബ്ദം. ഒന്നിനുപുറകെ ഒന്നായി ഉയർന്നും താഴ്നുമായിട്ടുള്ള ഇവയുടെ പറക്കല്‍ ശ്രദ്ധേയമാണ്. തലപോയ തെങ്ങുകളും പൊള്ളയായ മരങ്ങളും തുരന്ന് മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ഇവ കൂടൊരുക്കും.

ത്രിയംഗുലി മരംകൊത്തി


പ്രമാണം:Common Flame-back Woodpecker1.jpgനാട്ടുമരംകൊത്തിയോട് ഏറെ സാദൃശ്യമുള്ള ഒരു മരംകൊത്തിയാണ് ത്രിയംഗുലി മരംകൊത്തി. ഈ മരംകൊത്തിയുടെ വാല്‍മൂടി ചുവപ്പുനിറമാണ്. മറ്റുമരംകൊത്തികളില്‍നിന്ന് വ്യത്യസ്ഥമായി ഇവയ്ക്ക് മൂന്ന് വിരലുകളേ ഉള്ളൂ. അതിനാലാണ് ത്രിയംഗുലി എന്ന പേര് കിട്ടിയത്. കൊക്കില്‍നിന്നും കവിളിലേയ്ക്ക് മീശപോലുള്ള കറുത്ത പട്ട ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. കാട്ടുനിവാസികളയാവ ഇവ അപൂര്‍വ്വമായേ നാട്ടിന്‍പുറങ്ങളിലേയ്ക്ക് ഇറങ്ങാറുള്ളൂ. ഇടയ്ക്കിടയ്ക്ക് "ക് രി..രി..രി" എന്ന് ശ്ബ്ദിച്ച് കൊണ്ടിരിക്കും.

മഞ്ഞക്കാഞ്ചി മരംകൊത്തി

പ്രമാണം:Streak-throated Woodpecker (Picus xanthopygaeus.jpg
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഒരു മരംകൊത്തിയാണ് മഞ്ഞക്കാഞ്ചി മരംകൊത്തി - Streak-throated Woodpecker (ശാസ്ത്രീയ നാമം : Picus xanthopygaeus)  പച്ച കലര്‍ന്ന മഞ്ഞനിറം. കഴുത്തില്‍  കറുത്ത വരകള്‍ . മങ്ങിയ അടിവശം. അടിവശത്ത് ചിതമ്പല്‍  പോലെ അടയാളം. കണ്ണിനു മുകളില്‍  വെളുത്ത വര. അതിനു മുകളില്‍ കറുത്ത വര. കവിളില്‍  കറുത്ത വര. പൂവന് നെറ്റിയും ശിഖയും തലയും ചുവപ്പ്. പിടയുടെ തലയും ശിഖയും കറുത്തത്. വാല്‍  കറുപ്പ്.

മഞ്ഞപ്പിടലി മരംകൊത്തി


നാട്ടുമരംകൊത്തിയുടെ അതേ വലിപ്പമുള്ള മഞ്ഞപ്പിടലി മരംകൊത്തിയുടെ (Small Yellow Naped Woodpecker) ശരീരത്തിന്റെ മുകള്‍ ഭാഗമെല്ലാം ഇരുണ്ട പച്ചനിറമാണ്. അടിവശം ഇളംതവിട്ട് നിറത്തിലും ഈ ഭാഗത്ത് നിരവധി വെള്ള കുത്തുകളും വലയങ്ങളും കാണാം. ചിറകിലെ വലിയ തൂവലുകളില്‍ ചുവപ്പു നിറവും വെള്ളപൊട്ടുകളുമുണ്ട്. ചുവന്ന ഉച്ചിപ്പൂവ്, മഞ്ഞ നിറത്തിലുള്ള പിടലി, കറുത്ത വാല്‍ എന്നിവയൊക്കെ മഞ്ഞപ്പിടലി മരംകൊത്തിയുടെ പ്രത്യേകതയാണ്. ആണ്‍പക്ഷിക്ക് നെറ്റി മുതല്‍ ഉച്ചിപ്പൂ അടക്കം പിന്‍കഴുത്ത് വരെ ചുവപ്പ് നിറമാണ്. കവിളില്‍ ഒരു ചുവന്ന വര കാണാം. പിടയ്ക്ക് ഈ വരയില്ല. ഉറുമ്പുകളാണ് മഞ്ഞപ്പിടലി മരംകൊത്തിയുടെ ഇഷ്ടഭക്ഷണം.

ചെമ്പന്‍ മരംകൊത്തി


ശരീരമാകെ കടുത്ത ചെമ്പിച്ച തവിട്ട് നിറമുള്ള ചെമ്പന്‍ മരംകൊത്തിയ്ക്ക് (ഇംഗ്ലീഷ്:Rufous Woodpecker) ഉച്ചിപ്പൂ കാണാറില്ല. പുറത്തെ ചിറകുകളിലും വാലിലും അനവധി കറുത്ത വരകള്‍ കാണാം. പൂവന്റെ കണ്ണിനു താഴെ ചുവന്ന നിറത്തിന്‍ ഒരു ചന്ദ്രക്കല കാണാം. പെണ്‍പക്ഷിക്കതില്ല. വലിയ മരത്തിലെ ശിഖരങ്ങളിന്‍ കാണുന്ന ദ്വാരങ്ങളിന്‍ കറുത്ത ഉറുമ്പുകളുണ്ടാക്കുന്ന കൂടുകളിലാണ് ഇവ മുട്ടയിടുന്നത്.

മറാട്ടാ മരംകൊത്തി

പ്രമാണം:Yellow crowned Woodpecker (Male) I3 IMG 9638.jpg
നാട്ടിന്‍പുറങ്ങളിലും കാട്ടിലും ഒരു പോലെ കണ്ടുവരാറുള്ള പക്ഷിയാണ് മറാട്ടാ മരംകൊത്തി (ഇംഗ്ലീഷ്: Yellow Fronted Pied Woodpecker) ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളൊഴിച്ച് മറ്റ് ഭാഗങ്ങളിലെല്ലാം ഇവയെ കാണാറുണ്ട്. ചിറകുകള്‍, മുതുക്, വാല്‍  എന്നിവയില്‍ വെള്ളകുത്തുകളുണ്ട്. ആണ്‍പക്ഷിയുടെ നെറ്റിയും തലയും മഞ്ഞ നിറവും ഉച്ചിപ്പൂവ് ചുവന്നതുമാണ്. ശരീരത്തിന്റെ അടിവശത്ത് തവിട്ട് വരകളുണ്ട്. പിറ്റയുടെ തലയ്ക്ക് വൈക്കോലിന്റെ നിറമാണ്. വയറ്റത്ത് നടുവിലായി തവിട്ട് നിറവും.

തണ്ടാന്‍മരംകൊത്തി


ശാസ്ത്രീയ നാമം :Dendrocopos kizuki ഇംഗ്ലീഷില്‍ Pygmy Woodpecker എന്നാണ് അറിയപ്പെടുന്നത്. റഷ്യ, ചൈന, കൊറിയ, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളില് കാണപ്പെടുന്നു.ഇന്ത്യയില്‍ കേരളത്തിലെ വയനാട്‌ ജില്ലയില്‍ ആണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. കേരളത്തില്‍ കാണപ്പെടുന്ന മരംകൊത്തി ഇനങ്ങളില്‍ ഏറ്റവും ചെറുതാണ് തണ്ടാന്‍ മരംകൊത്തികള്‍. പഴവര്‍ഗങ്ങളും തേനും ആണ് ഇവയുടെ പ്രധാന ഭക്ഷണം.

മരംകൊത്തിച്ചിന്നന്‍



കാടുകളില്‍ കാണാവുന്ന ഒരു മരംകൊത്തിയാണ് മരംകൊത്തിച്ചിന്നന്‍ (Picumnus innominatus)(en:Speckled_Piculet) .ഇന്ത്യയില്‍ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാന്‍ , ശ്രീലങ്ക, ചൈന, ഹോങ്‌കോങ്, ഇന്ത്യോനേഷ്യ, മലേഷ്യ, മ്യാന്‍ര്‍, നേപ്പാള്‍, പാകിസ്ഥാന്‍, തായ്ലന്റ്, വിയറ്റ്നാം എന്നിവടങ്ങളിലും ഇവയെ കാണാം.

Saturday 27 April 2013

പട്ടക്കണ്ണന്‍ എരണ്ട

പ്രമാണം:Anas crecca Csörgő réce.jpg

ചക്രവാകം, തങ്കത്താറാവ്, ബ്രാഹ്മിണി താറാവ്


http://upload.wikimedia.org/wikipedia/commons/thumb/d/d0/A_couple_of_Tadorna_ferruginea.jpg/338px-A_couple_of_Tadorna_ferruginea.jpgഹംസജനുസ്സില്‍ (Genus:Anas) പെട്ട ഒരു പക്ഷിയാണ്‌ ചക്രവാകം അല്ലെങ്കില്‍ തങ്കത്താറാവ് (ബ്രാഹ്മിണി താറാവ്) (Brahmini Duck). ശാസ്ത്രനാമം : Anas Casarca. എപ്പോഴും ഇണയുമായി കാണപ്പെടുന്നു ഈ പക്ഷികള്‍ ഗാഢപ്രണയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇവ മുട്ടയിടുന്നത് ഹിമാലയത്തിലോ മധ്യേഷ്യയിലോ ആണ്‌. ഓറഞ്ച് ബ്രൗണ്‍ നിറമുള്ള തൂവലുകളാണുള്ളത്. തലയ്ക്ക് മഞ്ഞ നിറവും വാലിന് കറുപ്പ് നിറവുമാണ് ഉള്ളത്. ദക്ഷിണേന്ത്യയില്‍ ഇവ താരതമ്യേന കുറവാണ്. 

മിശ്രഭോജികളാണിവ. പ്രാണികളും, കീടങ്ങളും, മത്സ്യങ്ങളും, ചെറിയ ഉരഗങ്ങളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. പ്രത്യേക രീതിയിലുള്ള ശബ്ദങ്ങളാണ് ഇവ പുറപ്പെടുവിക്കാറ്. ഇവ ചിലപ്പോള്‍ കെട്ടിടങ്ങളിലും കൂട് വയ്ക്കാറുണ്ട്. ഇവയില്‍ അധികവും തണുപ്പുകാലത്ത് തെക്കന്‍ ഏഷ്യയിലേക്ക് ചേക്കേറുന്നവയാണ്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ വടക്കെ ഇന്ത്യയില്‍ എത്തുന്ന ഇവ ഏപ്രില്‍ പകുതിയോടെ തിരിച്ച്പോകും. അപൂര്‍വമായെ തെക്കേ ഇന്ത്യയില്‍ എത്താറുള്ളു.

 ഉയർന്ന പാറക്കൂട്ടങ്ങളിലും മരപ്പൊത്തുകളിലൊ വെള്ളത്തില്‍ നിന്നകന്ന മാളങ്ങളിലൊ 6 മുതല്‍ 12 വരെ മഞ്ഞ കലര്‍ന്ന വെള്ളമുട്ടകളിട്ട് 30 ദിവസംകൊണ്ട് വിരിയിക്കും. സാധാരണ ഇണകളായാണ് കാണുന്നതെങ്കിലും ചെറുകൂട്ടമായും കാണാറുണ്ട്. എന്നാല്‍ തണുപ്പുകാലത്ത് തടാകങ്ങളിലും ഒഴുക്കു കുറഞ്ഞ നദികളിലും വലിയ കൂട്ടമായി കാണാറുണ്ട്. 

 ശരീരത്തിലെ തൂവലുകള്‍ ഓറഞ്ച്- തവിട്ടു നിറമാണ്. നരച്ച തലയും. ചിറകിലുള്ള ലോഹ പച്ച നിറവും അതിനു മുമ്പിലെ വെള്ള നിറവും കണ്ണില്‍ പെടുന്നതാണ്. നന്നായി നീന്താനുള്ള കഴിവുണ്ട്. ആണും പെണ്ണും ഒരേ പോലെ ഇരിക്കുമെങ്കിലും ആണിനു കഴുത്തിനു താഴെ കറുത്ത വളയം കാണുന്നു, പെണ്ണിനു പലപ്പോഴും മുഖത്ത് വെള്ളപാണ്ടും.

മുഴയല്‍ താറാവ് (കൊമ്പന്‍ താറാവ്)

http://upload.wikimedia.org/wikipedia/commons/thumb/1/18/Amerikanische_H%C3%B6ckerglanzgans_Sarcidiornis_sylvicolor_05_%281%29.jpg/640px-Amerikanische_H%C3%B6ckerglanzgans_Sarcidiornis_sylvicolor_05_%281%29.jpg
വലിയ വാത്തയുടെയത്രയും വലിപ്പമുള്ള ഒരു താറാവിനമാണ് മുഴയല്‍ താറാവ് (ഇംഗ്ലീഷ്: Comb Duck ശാസ്ത്രീയനാമം: Sarkidiornis melanotos ) ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലുമുള്ള തടാകങ്ങളിലും ചതുപ്പ് നിലങ്ങളിലും കാണപ്പെടുന്നു. ആണ്‍താറാവുകളുടെ കൊക്കിനു മുകളിലൊരു തടിച്ച മുഴ കാണാം. തിളക്കമുള്ള കറുത്ത തൂവലുകളാണ് ഇവയുടെ ശരീരത്തിന്റെ മുകള്‍ ഭാഗത്തുള്ളത്. തലയുംകഴുത്തും അടിഭാഗവും വെളുത്തതായിരിക്കും. തലയിലും കഴുത്തിലും പുള്ളികുത്തുകള്‍ കാണാം. കാലുകള്‍ക്ക് കറുത്ത നിറമാണ്. പെണ്‍താറാവുകള്‍ ഒരു സമയം 12 മുട്ടകള്‍ വരെയിടും. കൊമ്പന്‍ താറാവ് എന്നും അറിയപ്പെടുന്നു.

മയില്‍


മയിലുകള്‍ (ഇംഗ്ലീഷ്: Peafowl) ജന്തുവിഭാഗത്തില്‍ പക്ഷി ജാതിയില്‍പ്പെടുന്ന കോഴികളുടെ കുടുംബത്തില്‍പ്പെട്ടവയാണ്. പൊതുവെ മയില്‍ എന്നുപറയുമ്പോള്‍ ആണ്‍ മയിലിനെയാണ് കണക്കാക്കുക. ആണ്‍മയിലിനും(peacock) പെണ്‍മയിലിനും(peahen) രൂപത്തില്‍ കാര്യമായ വ്യത്യാസമുണ്ട്. ആണ്‍ മയിലുകള്‍ക്ക് നീണ്ട വര്‍ണ്ണാഭമായ പീലികള്‍ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാല്‍ പെണ്‍ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യന്‍) ആഫ്രിക്കയിലുമാണ് കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേള്‍വിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറിയാന്‍ ഇതിനാകും.

ഏഷ്യന്‍ ഇനമായ ഇന്ത്യന്‍ മയിലിനെ നീലമയില്‍ എന്നും വിളിക്കാറുണ്ട്. ഇന്ത്യയില്‍ മിക്കയിടത്തും ഇവയെ കണ്ടുവരുന്നു. മയില്‍ ഇന്ത്യയുടെ ദേശീയ പക്ഷിയാണ്. മറ്റൊരു അപൂര്‍വ ഏഷ്യന്‍ ഇനമായ പച്ചമയില്‍ അഥവാ ഡ്രാഗണ്‍പക്ഷി ഇന്ത്യയിലെ ആസ്സാമിലും ഇന്തോനേഷ്യയിലെ ജാവദ്വീപിലും മ്യാന്‍മറിലും കാണുന്നുണ്ട്. വംശനാശഭീഷണി കാരണം ഇതിനെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. കോംഗോ മയില്‍ മധ്യ ആഫ്രിക്കയില്‍ ആണ് കണ്ടുവരുന്നത്.

മയിലുകള്‍ മിശ്രഭുക്കുകളാണ്. ഇലകള്‍,ചെടികളുടെ ഭാഗങ്ങള്‍, പുഷ്പദളങ്ങള്‍, വിത്തുകള്‍, പ്രാണികള്‍, ഉരഗങ്ങള്‍ മുതലായവയാണ് ഭക്ഷണം. ചിലപ്പോള്‍ ചെറിയ പാമ്പുകളെപ്പോലും ഇവ ഭക്ഷണമാക്കാറുണ്ട്. രാവിലെയും വൈകുന്നേരവുമാണ്‌ പ്രധാന ഇരതേടല്‍. ഉച്ചയ്ക്കും രാത്രിയും മരപൊത്തുകളില്‍ വിശ്രമിക്കുകയാണ് പതിവ്.

ചാര കാട്ടുകോഴി

പ്രമാണം:Grey jfowl jgould.jpg
ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന ഒരിനം കാട്ടുകോഴിയാണ് ചാര കാട്ടുകോഴി. മുഖ്യ ഭക്ഷണം ധാന്യങ്ങളാണ് (മുള്ള അരി) ചെറുപുഴുക്കളും കൃമികീടങ്ങളുമാണ് ഉപ തീറ്റ. മീന്‍ പിടുത്തക്കാര്‍ ഇവയുടെ തൂവല്‍ ചൂണ്ടയില്‍ കൊരുക്കാന്‍ ഉപയോഗിച്ച് വരുന്നു. തന്മൂലംഇവയുടെ നിലനില്‍പിന് ഒരു ഭീക്ഷണിയായി തീര്‍ന്നിട്ടുണ്ട്.
 ഫെബ്രുവരി മുതല്‍ മേയ്‌ വരെ ഉള്ള സമയത്താണ് ഇവയുടെ പ്രജനന കാലം. മുട്ടകള്‍ മങ്ങിയ ചന്ദനനിറത്തില്‍ കാണപ്പെടുന്നു. ഒരു തവണ നാലു മുതല്‍ ഏഴു മുട്ടകളാണ് ഇടാറ്. ഇരുപത്തിമൂന്നു ദിവസം കഴിയുമ്പോള്‍ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ ഇറങ്ങും.

പുള്ളിമുള്ളന്‍കോഴി

ചെമ്പന്‍ മുള്ളന്‍ കോഴി

പ്രമാണം:Red Spurfowl.JPG
കോഴികളും കാടകളും മയിലുകളും അടങ്ങുന്ന ഫാസിയാനിഡ എന്ന കുടുംബത്തില്‍ പെട്ട ഒരു പക്ഷിയാണ് ചെമ്പന്‍ മുള്ളന്‍ കോഴി. ഇവയുടെ ഇംഗ്ളീഷ് പേര് Red Spurfowl എന്നാണ്. കുന്നിന്‍ ചരിവുകളിലും പറങ്കിമാവ് തോട്ടങ്ങളിലുമൊക്കെ കാണുന്ന ഈ പക്ഷി നാടന്‍കോഴിയേക്കാള്‍ ചെറുതാണ്. 

പൂവന് തിളങ്ങുന്ന ചെമ്പന്‍ നിറമാണ്. പിട പൂവനെക്കാള്‍ ചെറുതും ഇരുണ്ട നിറക്കാരിയുമാണ്. നിലത്താണ് കൂട് കെട്ടുന്നത്. മുട്ടകള്‍ ചന്ദനനിറം ഉള്ളതും 3 സെ.മീ നീളവും കോഴിമുട്ടയുടെ ആകൃതി ഉള്ളതുമാണ്.ഒരുതവണ രണ്ടോ മൂന്നോ മുട്ടകളാണ് ഇടാറ്. 

കുഞ്ഞുങ്ങള്‍ മുതിര്‍ന്നവര്‍ക്കൊപ്പം ഇരതേടാനിറങ്ങുന്നു പറക്കാന്‍ കഴിവ് കുറവായ ഇവ അതിവേഗം ഓടുന്നു. തെക്കന്‍ മലബാറിലെ വീട്ടുവളപ്പുകളില്‍ ഈ പക്ഷി കാണപ്പെടുന്നു. ഇവയെ കാട്ടുകോഴി എന്ന് വിളിക്കുന്നു.

പാറവരിക്കാട

പ്രമാണം:Rock Bush Quail.JPG
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടുവരുന്ന ഒരു കാട വര്‍ഗ്ഗമാണ് പാറവരിക്കാട. (ശാസ്ത്രീയനാമം :- Perdicula argoondah - ഇംഗ്ലീഷിലെ പേര് : Rock Bush Quail ). ഇവയ്ക്ക് പൊന്തവരിക്കാടയുമായി (Perdicula asiatica) നല്ല സാമ്യമുണ്ട്. ഇവ ചെറിയ കൂട്ടമായാണ് കാണപ്പെടുന്നത്. ചെടികളുടെ ഇടയില്‍ നിന്ന് പെട്ടെന്ന് പറന്നു പോകുന്നതായി കാണാം. ഇന്ത്യയില്‍ വംശനാശം സംഭവിച്ചുകൊണ്ടിറിക്കുന്ന ഒരു പക്ഷിയാണ്[

പൊന്തവരിക്കാട

പ്രമാണം:Perdicula asiatica hm.jpg
കാടകളില് ഒരിനമാണ് പൊന്തവരിക്കാട - Jungle Bush Quail. ഇവ മാടത്തയേക്കാള്‍ ചെറുതും ഉരുണ്ടതുമാണ്. ആ ണ്‍പക്ഷികള്‍ക്ക് തലയും മുഖവും താടിയും ചെമ്പിച്ച കടും തവിട്ടുനിറമാണ്. കണ്ണിനു മുകളിലും താഴേയും വളഞ്ഞ ഒരു വെള്ള വരയുണ്ട്. ദേഹത്തിന്റെ അടിഭാഗം മാറിടം മുതല്‍ അടിവയറു വരെ വെളുത്ത നിറമാണ്. അതില്‍ അവിടവിടെയാ‍യി കറുത്ത വരകളാണ്. പെ ണ്‍പക്ഷിക്ക് മുഴുവനും തവിട്ടു നിറമാണ്. പുരികം പോലെയുള്ള വരകളുണ്ടെന്നു മാത്രം.ചെറുകൂട്ടമായാണ് ജീവിക്കുക. പുല്പ്രദേശങ്ങളിലൂടെ നടക്കുമ്പോള്‍ തൊട്ടടുത്തുനിന്നും ടുര്‍... ...... എന്നു ശബ്ദമുണ്ടാക്കി കുറച്ചുദൂരേക്ക് അധികം ഉയരത്തിലല്ലാതെ പറന്ന് പൊന്തക്കാട്ടിലൊളിക്കുന്ന പക്ഷിയാണിത്. ഇവ വീണുകിടക്കുന്ന ധാന്യങ്ങളും പുല്‍വിത്തുകളും ചെറുപ്രാണികളുമാണ്. മണ്ണില്‍ ചെറിയ കുഴിയുണ്ടാക്കി അതില്‍ ആറോ ഏഴോ മുട്ടകളിടും. മഴക്കു മുമ്പാണ് മുട്ടകളിടുന്നത്. മുട്ട വിരിയാന്‍ 16- 18 ദിവസങ്ങള്‍ വേണം.

നീലമാറന്‍കാട


ഒരു കാട വര്‍ഗ്ഗമാണ് നീലമാറന്‍ കാട. (ശാസ്ത്രീയ നാമം: Coturnix chinensis chinensis) ഇംഗ്ലീഷില്‍ Blue-breasted Quail , Asian Blue Quail, Chinese Painted Quail, King Quail എന്നൊക്കെ പേരുകളുണ്ട്. കരിമാറന്‍ കാടകളേക്കാള്‍ ചെറിയവയാണ്. പൂവന് പുരികം, നെറ്റി, കഴുത്തിന്റെ വശങ്ങള്‍ , മാറിടത്തിന്റെ താഴെ പകുതി, ദേഹത്തിന്റെ വശങ്ങള്‍ എന്നിവ ചാരനിറം കലര്‍ന്ന നീലനിറമാണ്. ബാക്കി എല്ലാ ഭാഗവും തവിട്ടുനിറമാണ്. താടി കറുത്തതാണ്. താടിയുടെ രണ്ടു വശവും വെള്ളനിറമാണ്. തൊണ്ടയുടെ താഴെ വെളുത്തനിറമാണ്.
ജീവിത കാലം സാദാരണ ആയി 5-7 കൊല്ലം ആണ് ജീവിത കാലം നല്ല സംരക്ഷണയില്‍ 17 കൊല്ലം വരെ ജീവിക്കും. 
ഡിസംബറിനും മാര്‍ച്ചിനും ഇടക്കാണ് മുട്ടകളിടുന്നത്. മണ്ണില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കിയാണ് മുട്ടകളിടുന്നത്.

കരിമാറന്‍ കാട

പ്രമാണം:Coturnix coromandelica.jpg
തെക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന ഒരിനം കാടയാണ് കരിമാറന്‍ കാട. Coturnix coromandelica എന്നു ശാസ്ത്രനാമം. Rain Quail അല്ലെങ്കില്‍ Black-breasted Quail എന്ന് ഇംഗ്ലീഷില്‍ അറിയുന്നു. പുല്‍മേടുകളിലും കൃഷിയിട്ങ്ങളോടു ചേര്‍ന്ന പൊന്തക്കാടുകളിലും കാണപ്പെടുന്നു.മധ്യപാക്കീസ്ഥാനിലും ഇന്ത്യയിലെ ഗംഗാതടങ്ങളിലും ശ്രീലങ്കയിലും കാണുന്നു. തണുപ്പു കാലത്ത് ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളിലും കാണാറുണ്ട്.
കൂടൊരുക്കല്‍ മാര്‍ച്ച്‌ മുതല്‍ ഒക്ടോബര്‍ വരെ ഉള്ള കാലം ആണ് പ്രധാനമായും കൂടൊരുക്കല്‍ . സാധാരണ ആയി 6-8 മുട്ട ഇടാറുണ്ട്.

ചാരക്കാട - Common Quail


കാടകളിലെ ഒരിനമാണ് ചാരക്കാട - Common Quail. (ശാസ്ത്രീയനാമം: Coturnix coturnix). അപൂര്‍വമായി മാത്രം കേരളത്തിലെത്തുന്ന ഒരു ദേശാടനക്കിളിയാണിത്.17 സെ.മീറ്ററോളം മാത്രം വലിപ്പമുള്ള ചെറിയ പക്ഷിയാണ്. തവിട്ടു നിറത്തിലുള്ള വരകളോടുകൂടിയതാണ്. ആണിന് കവിളില്‍ വെളുത്ത നിറമാണ്. ദേശാടനകിളിക്കു വേണ്ട നീണ്ട ചിറകുകളുണ്ട്.
തറയില്‍ കൂടുതലായി കഴിയുന്ന പക്ഷിയാണ്. തറയില്‍ കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവിക്കുന്നു. പറക്കാന്‍ മടിയുള്ള, എപ്പോഴും ചെടികളില്‍ മറഞ്ഞു കഴിയുന്ന ഈ കിളിയെ കാണാന്‍ പ്രയാസമാണ്. പറക്കുകയ്യാണെങ്കില്‍ തന്നെ, ഉടനെ തന്നെ ചെടികള്‍ക്കുള്ളില്‍ മറയുന്ന പക്ഷിയാണ്. സാന്നിദ്ധ്യം അറിയാന്‍ ആണിന്റെ ശബ്ദം മാത്രമാണ് പ്രഥാന ആശ്രയം. കാലത്തും വൈകീട്ടും അപൂര്‍വമായി രാത്രിയിലും ശബ്ദമുണ്ടാക്കും.
പ്രജനനം:  ആറു മുതല്‍ എട്ടുമാസം പ്രായമാകുമ്പോള്‍ യൂറോപ്പിലും ഏഷ്യയിലുമുള്ള കൃഷിയിടങ്ങളിലും പുല്പ്രദേശങ്ങളിലും നിലത്തുള്ള കൂടുകളില്‍ 6-12 മുട്ടകളിടുന്നു . 16-18 ദിവസങ്ങള്‍ക്കുള്ളില്‍ മുട്ട വിരിയുന്നു.

കോഴിക്കാട, കൗതാരി (Grey Francolin)

പ്രമാണം:Grey francolin.jpg
ഒരു നാടന്‍കോഴിയുടെ പകുതി വലിപ്പം മാത്രമേ കൗതാരിപക്ഷികള്‍ക്കൊള്ളൂ.(ഇംഗ്ലീഷ്: Grey Francolin ശാസ്ത്രീയനാമം: Francolinus pondicerianus ) ചിലയിടങ്ങളില്‍ ഇവ കോഴിക്കാട എന്ന പേരിലറിയപ്പെടുന്നു. വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഇവയെ ഉത്തരേന്ത്യയിലാണ് കാണപ്പെടുക. നീണ്ട മഴയുള്ളതിനാല്‍ കേരളത്തില്‍ ഇവ കുറവാണ്. മുതുകിലെ തൂവലുകളില്‍ കറുപ്പും ചെമ്പുനിറവുമിടകലര്‍ന്നതാണ്. നീണ്ട കഴുത്തും ചെറിയ കാലുകളും ചെമ്പിച്ച അടിഭാഗവും കുറിയ വാലുകളുമാണ് കൗതാരികളുടെ പ്രത്യേകത. 

നിറവ്യത്യാസത്തെ അടിസ്ഥാനമാക്കി കൗതാരികളെ മൂന്ന് ജാതികളായി വിഭജിച്ചിട്ടുണ്ട്. ശത്രുക്കളെ കാണുമ്പോള്‍ ഇവ പൊന്തകള്‍ക്കിടയിലേക്ക് തലയും താഴ്തി ഓടി രക്ഷപെടാറുണ്ട്. കൗതാരികളുടെ ഭക്ഷണം പുല്‍വിത്തുകളും കൃമികീടങ്ങളുമാണ്. വളരെ വേഗത്തില്‍കൂടുതല്‍ ദൂരം പറക്കാന്‍ ഇവയ്ക്കാവില്ല

ചുയിരാച്ചുക്ക് (Savanna Nightjar)


  • കുടുംബം: Caprimulgidae (രാപ്പക്ഷികള്‍ )

നാട്ടു രാച്ചുക്ക്,പളുങ്ങാപളുങ്ങി, Indian Nightjar


കുടുംബം: Caprimulgidae (രാപ്പക്ഷികള്‍)

രാച്ചൗങ്ങന്‍, രാക്കിളി


കുടുംബം: Caprimulgidae (രാപ്പക്ഷികള്‍)

കാട്ടുരാച്ചുക്ക്

കുടുംബം: Caprimulgidae (രാപ്പക്ഷികള്‍
ഇംഗ്ലീഷിലെ പേര് Jungle Nightjar എന്നാണ്. ശാസ്ത്രീയനാമം Caprimulgus indicus എന്നുമാണ്. കുറ്റിക്കാടുകളിലും വലിയകാടുകളുടെ അരികുകളിലുമാണ് താമസിക്കുന്നത്. സന്ധ്യ മുതല്‍ പുലരുംവരെ ഇവ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. മിക്ക സമയത്തും തറയില്‍ ചേര്‍ ന്നിരിക്കുകയാണ് ഇവ ചെയ്യുക. തവിട്ടു നിറമാണ്. ശരീരത്തിനു നെടുകെ കുറെ കറുത്ത അടയാളങ്ങളും വെളുത്ത കുത്തുകളുമുണ്ട്. കഴുത്തില്‍ വെള്ള വരയുണ്ട്.പ്രജനനം ജനുവരി മുതല്‍  മാര്‍ ച്ചു വരെയാണ് മുട്ടയിടുന്ന കാലം. രണ്ടുമുട്ടകള്‍  വരെയിടും. ആണും പെണ്ണും മാറി മാറി അടയിരിക്കും. 16 -17 ദിവസങ്ങള്‍ക്കുള്ളില്‍ മുട്ട വിരിയും.

Friday 26 April 2013

നാട്ടുതത്ത, മോതിരതത്ത

പ്രമാണം:Rose-ringed Parakeets (Male & Female)- During Foreplay at Hodal I Picture 0034.jpg
നാട്ടുതത്ത എന്നും വിളിക്കും .കൊക്കിന്റെ നിറം ചുകപ്പാണെങ്കിലും കൊക്കിന് അവസാനമായി ഒരു കറുത്തവര അതിരായി നിര്‍ക്കുന്നു .കഴുത്തിനെ ചുറ്റിപോകുന്ന ഒരു കറുത്ത വളയവും അതിനു തൊട്ടു താഴേയായി ഒരു ഇളംചുമപ്പ് വര പൂവന്റെ ലക്ഷണമാണ് .പെണ്ണിനു ഈ വളയങ്ങള്‍ക്കു പകരം ഇളമ്പച്ച നിറത്തിലുള്ള വളയമാകും കാണുക .മുകള്‍ വശത്തെ നീലയും അടിവശത്തെ മഞ്ഞയുള്ള വാലുമൊഴിച്ചാല്‍ മുഴുവനും പച്ചനിറമാണ് .കുഞ്ഞുങ്ങള്‍ക്കും കറുത്തവളയം കാണുകയില്ല .