Wednesday 1 May 2013

മലമുഴക്കി വേഴാമ്പല്‍

പ്രമാണം:Great-Hornbill.jpg
വേഴാമ്പല്‍ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പല്‍ അഥവാ മരവിത്തലച്ചി. ഇംഗ്ലീഷ്: Greater Indian Hornbill അഥവാ Two-horned Calao,അഥവാ Great Pied Hornbill . ശാസ്ത്രീയനാമം: ബുസെറൊസ് ബൈകൊർണിസ്. ( Buceros bicornis) .കേരളത്തിന്റെയും അരുണാചല്‍ പ്രദേശിന്റെയും  സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പല്‍. മലകളില്‍ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റര്‍ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്. 

വംശംനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിൻസുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വര്‍ഷമാണ്. കേരളത്തിലെ നെല്ലിയാമ്പതി, അതിരപ്പിള്ളി-വാഴച്ചാല്‍, ചെന്തുരുണി കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്.


ശരീരപ്രകൃതി 
ഏഷ്യയില്‍ ഉള്ളതില്‍ ഏറ്റവും വലിപ്പമേറിയ വേഴാമ്പലാണിത്. പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍ വേഴാമ്പലിന് മൂന്നു മുതല്‍ നാല് അടി വരെ ഉയരവും അഞ്ചടിയോളം ചിറകളവും രണ്ടു മുതല് നാലു കിലോഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. ശരീരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തലയിലായി കറുപ്പുമഞ്ഞയും കലര്‍ന്ന ഒരു തൊപ്പി ഉണ്ട് എന്നതാണ്. കൊക്കുകള്‍ വളരെ വലിയതും ശക്തിയേറിയതുമാണ്. പെണ്‍ വേഴാമ്പലുകള് ആണ്‍ വേഴാമ്പലുകളേക്കാളും വലിപ്പം കുറവാണ്. ആണ്‍ വേഴാമ്പലുകള്‍ക്ക് ചുവന്ന കണ്ണും പെണ്‍വേഴാമ്പലുകള്‍ക്ക് നീല കലർന്ന വെളുത്ത കണ്ണുമാണുള്ളത്. 

ഭക്ഷണം 
 പഴങ്ങള്‍ പുഴുക്കള്‍, പ്രാണികള്‍, ചിലതരം ഇലകള്‍ എന്നിവയാണ് പൊതുവെയുള്ള ഭക്ഷണം. ചിലപ്പോള്‍ ഇവ ചെറിയ സസ്തനികളെയും പാമ്പുകളെയും പക്ഷികളെയും പല്ലികളെയും പിടിച്ച് തിന്നാറുണ്ട്.

പ്രത്യുല്‍പാദനം 
 പെണ്‍ വേഴാമ്പലുകല്‍ മരങ്ങളുടെ പൊത്തുകളിലുള്ള കൂടുകളില്‍ മുട്ടയിടുന്ന കാലത്ത് കടന്ന ശേഷം മരത്തിന്റെ തൊലിയും ചെളിയും വിസര്‍ജ്ജ്യവും കൊണ്ട് കൊക്കുകള്‍ മാത്രം പുറത്തു കാണത്തക്ക വിധം ബാക്കി ഭാഗങ്ങള്‍ അടക്കുന്നു. പെണ്‍പക്ഷി തൂവലുകല്‍ കൊഴിച്ച് കുഞ്ഞുങ്ങള്‍ക്ക് പതുപതുത്ത കൂടൊരുക്കും. ഒന്നോ രണ്ടോ മുട്ടയിടും. മുട്ടകള്‍ വിരിയുന്നതുവരെ അവ പൊത്തിനുള്ളില്‍ നിന്ന് പുറത്ത് വരാതെ അടയിരിക്കും. ആ സമയത്ത് ആണ്‍ വേഴാമ്പല്‍ ആണ് പെണ്‍ വേഴാമ്പലുകള്‍ക്ക് ഭക്ഷണം തേടിക്കൊണ്ടുകൊടുക്കുന്നത്. 38-40 ദിവസത്തിനുള്ളില്‍ മുട്ട വിരിഞ്ഞ് കുട്ടികള്‍ പുറത്തുവരുന്നു. മുട്ടവിരിഞ്ഞു രണ്ടാഴ്ചയ്ക്കു ശേഷം കൂടിന്റെ അടച്ച ഭാഗം പൊളിച്ച് പെണ്‍കിളി പുറത്തു വരും. കുഞ്ഞുങ്ങള്‍ കൂടിന്റെ ദ്വാരം ചെറുതാക്കും. പിന്നീട് ആണ്‍പക്ഷിയും പെണ്‍പക്ഷിയും കുട്ടികള്‍ക്ക് തീറ്റ കൊടുക്കും. പൊതുവെ കൂട്ടമായിട്ടാണ് വേഴാമ്പലുകല്‍ കഴിയുക. ഒരുകൂട്ടത്തില്‍ 20ല്‍ താഴെ വേഴാമ്പലുകല്‍ ഉണ്ടാകും.

No comments:

Post a Comment