Sunday 12 May 2013

ചെമ്പന്‍ നത്ത്

പ്രമാണം:Barred Jungle Owlet-1.jpg
ഇന്ത്യയിലേയും ശ്രീലങ്കയിലേയും വരണ്ട പ്രദേശങ്ങളില്‍  കാണാനാവുന്ന മൂങ്ങകളില്‍ ഒന്നാണ് ചെമ്പന്‍ നത്ത് (ശാസ്ത്രീയനാമം: Glaucidium radiatum), ഒറ്റയ്ക്കോ ഇണയോടൊപ്പമോ ചെറിയ സംഘങ്ങളായോ സാധാരണ കാണാവുന്നതാണ്. രാവിലെയും വൈകുന്നേരവും ശബ്ദം പ്രത്യേകം തിരിച്ചറിയാനാവുന്നതാണ്. പശ്ചിമഘട്ടത്തില്‍  ഇവയുടെ ഒരു ഉപജാതിയേയും കാണാവുന്നതാണ്. കേരളത്തില്‍  സാധാരണ കാണപ്പെടുന്നത് ഉപജാതി ആണ് (ശാസ്ത്രീയനാമം: Glaucidium radiatum malabaricum). സാധാരണ നത്ത് എന്ന വിളിപ്പേരുള്ള ചെറിയ മൂങ്ങകളില്‍  പെടുന്ന, ഇവയ്ക്ക് വൃത്താകാരത്തിലുള്ള തലയാവും ഉണ്ടാവുക. ശരീരത്തില്‍  നിന്ന് മുഖം, ചില മറ്റിനം മൂങ്ങകളെ പോലെ വേറിട്ട് നില്‍ ക്കില്ല. ചിറകുകള്‍ തവിട്ട് നിറമുള്ളതും വാലില്‍  വെളുത്ത കുറികളുള്ളവയും ആയിരിക്കും. ഇന്ത്യയിലേയും ശ്രീലങ്കയിലേയും സമതലങ്ങളില്‍  കാണുന്നവയെ ആണ് പ്രധാന ജാതിയായി കണക്കാക്കുന്നത്. പശ്ചിമഘട്ടത്തില്‍  മലബാറിക്കം എന്ന ഉപജാതി കൂടി നിലവിലുണ്ട്. ഇവയെ ഒരു പൂര്‍ണ്ണജാതിയായി കണക്കാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഉപരിഭാഗത്തെ തൂവലുകള്‍ കടും തവിട്ടു നിറത്തില്‍  വെള്ളക്കുറികള്‍ ഉള്ളവയായിരിക്കും. ചിറകുകളില്‍ ചാരനിറത്തിലും വെള്ളനിറത്തിലുമുള്ള ഭാഗങ്ങള്‍ കാണാനാകും. അടിഭാഗം ഗോതമ്പുനിറത്തിലോ ഇളം ചാരനിറത്തിലോ കറുപ്പു പുള്ളികള്‍ ഉള്ളവയായിരിക്കും. പുരികങ്ങള്‍ മഞ്ഞനിറത്തിലും, ചുണ്ടും കാലും പച്ചകലര്‍ന്ന കറുപ്പുനിറത്തിലും, കാല്‍നഖങ്ങള്‍ കറുപ്പുനിറത്തിലുമായിരിക്കും.
പ്രമാണം:Jungle Owlet Couple.jpg
പ്രഭാതത്തിലും വൈകിട്ടുമാണ് ഈ നത്ത് പ്രധാനമായും സക്രിയമാകുന്നതെങ്കിലും പകല്‍  നേരങ്ങളിലും പറക്കുന്നതും ചിലയ്ക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ശബ്ദം പ്രത്യേകിച്ച് തിരിച്ചറിയാന്‍ കഴിയുന്നതാണ്. ഖുഹ്....ഖുഹ്...ഖുഹ്..ഖുഹ്.ഖുഹ്' എന്ന മട്ടിലുള്ള ചിലയ്ക്കല്‍  അവസാനമാകുമ്പൊഴേക്ക് ഉയര്‍ന്ന ശബ്ദത്തിലായി പെട്ടന്ന് അവസാനിക്കുകയാണുണ്ടാവുക. പകല്‍ സമയങ്ങളില്‍  ഇരട്ടവാലനും മറ്റും ഇവയെ അനുകരിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ 'ടിക്' എന്ന രീതിയിലുള്ള ഒച്ച വെയ്ക്കാറുണ്ട്.

മരപ്പൊത്തുകളിലാണ് തണുപ്പിലും മറ്റും അഭയം പ്രാപിക്കുക, ചേക്കേറുന്നതിനു മുമ്പ് വൈദ്യുതിക്കമ്പികളിലോ മറ്റോ ഇരുന്ന് പ്രഭാതസൂര്യന്റെ വെയില്‍  കായുന്നത് കാണാറുണ്ട്. പകല്‍സമയത്ത് ഇലക്കുരുവികളെ വേട്ടയാടുന്നത് കണ്ടെത്തിയിട്ടുണ്ടെങ്കിലും, പ്രധാന ഇരതേടല്‍  സമയം സൂര്യോദയത്തിനു തൊട്ടുമുമ്പും, സൂര്യാസ്തമയത്തിനു തൊട്ടുശേഷവുമാണ്. പ്രാണികള്‍, ചെറിയ പക്ഷികള്‍, ഉരഗങ്ങള്‍, എലി വര്‍ഗ്ഗത്തില്‍  പെടുന്ന ജീവികള്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം.

ഇന്ത്യയില്‍  ഇണചേരല്‍  കാലം മാര്ച്ച് മുതല്‍  മെയ് വരെയാണ്. പൊള്ളയായ മരത്തില്‍  മൂന്നുമുതല്‍  അഞ്ച് മീറ്റര്‍ വരെ ഉയരത്തിലുള്ള പൊത്തുകളിലാണ് മുട്ടയിടുക. സാധാരണ നാല് (മലബാറിക്കത്തിനു മൂന്ന്) മുട്ടകളാണുണ്ടാവുക.

No comments:

Post a Comment