കാടകളിലെ ഒരിനമാണ് ചാരക്കാട - Common Quail. (ശാസ്ത്രീയനാമം: Coturnix coturnix). അപൂര്‍വമായി മാത്രം കേരളത്തിലെത്തുന്ന ഒരു ദേശാടനക്കിളിയാണിത്.17 സെ.മീറ്ററോളം മാത്രം വലിപ്പമുള്ള ചെറിയ പക്ഷിയാണ്. തവിട്ടു നിറത്തിലുള്ള വരകളോടുകൂടിയതാണ്. ആണിന് കവിളില്‍ വെളുത്ത നിറമാണ്. ദേശാടനകിളിക്കു വേണ്ട നീണ്ട ചിറകുകളുണ്ട്.
തറയില്‍ കൂടുതലായി കഴിയുന്ന പക്ഷിയാണ്. തറയില്‍ കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവിക്കുന്നു. പറക്കാന്‍ മടിയുള്ള, എപ്പോഴും ചെടികളില്‍ മറഞ്ഞു കഴിയുന്ന ഈ കിളിയെ കാണാന്‍ പ്രയാസമാണ്. പറക്കുകയ്യാണെങ്കില്‍ തന്നെ, ഉടനെ തന്നെ ചെടികള്‍ക്കുള്ളില്‍ മറയുന്ന പക്ഷിയാണ്. സാന്നിദ്ധ്യം അറിയാന്‍ ആണിന്റെ ശബ്ദം മാത്രമാണ് പ്രഥാന ആശ്രയം. കാലത്തും വൈകീട്ടും അപൂര്‍വമായി രാത്രിയിലും ശബ്ദമുണ്ടാക്കും.
പ്രജനനം: ആറു മുതല്‍ എട്ടുമാസം പ്രായമാകുമ്പോള്‍ യൂറോപ്പിലും ഏഷ്യയിലുമുള്ള കൃഷിയിടങ്ങളിലും പുല്പ്രദേശങ്ങളിലും നിലത്തുള്ള കൂടുകളില്‍ 6-12 മുട്ടകളിടുന്നു . 16-18 ദിവസങ്ങള്‍ക്കുള്ളില്‍ മുട്ട വിരിയുന്നു.
No comments:
Post a Comment