മരങ്ങള്‍ തുരന്ന് മാളമുണ്ടാക്കി അതില്‍ താമസിക്കുന്ന മരംകൊത്തി പക്ഷികളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വര്‍ഗ്ഗമാണ് നാട്ടുമരംകൊത്തി. ഇംഗ്ലീഷ്: Kerala Goldenbacked Woodpecker (Black-rumped Flameback). ശാസ്ത്രീയനാമം: Dinopium benghalese പച്ചകലര്‍ന്ന മഞ്ഞ വേഷക്കാരായ ഇവയുടെ വാല്‍മൂടി കറുപ്പുനിറമാണ്. ആണ്‍പക്ഷിയുടെ ശിഖ ചുവപ്പും പെണ്‍പക്ഷിയുടേത് കറുപ്പും ചുവപ്പുമാണ്. ജോടിയായിട്ടാണ് ഇവ സാധാരണ ഇരതേടാനിറങ്ങുക. ക്ളർ...ക്ളർ.. ക്ളെർ..ക്ളെ..ക്ളെ എന്നിങ്ങനെയാണ് ഇവ പുറപ്പെടുവിക്കുന്ന ശബ്ദം. ഒന്നിനുപുറകെ ഒന്നായി ഉയർന്നും താഴ്നുമായിട്ടുള്ള ഇവയുടെ പറക്കല്‍ ശ്രദ്ധേയമാണ്. തലപോയ തെങ്ങുകളും പൊള്ളയായ മരങ്ങളും തുരന്ന് മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ഇവ കൂടൊരുക്കും.
Sunday, 28 April 2013
നാട്ടുമരംകൊത്തി

Labels:
നാട്ടുമരംകൊത്തി
Subscribe to:
Post Comments (Atom)
No comments:
Post a Comment