Saturday, 27 April 2013

മയില്‍


മയിലുകള്‍ (ഇംഗ്ലീഷ്: Peafowl) ജന്തുവിഭാഗത്തില്‍ പക്ഷി ജാതിയില്‍പ്പെടുന്ന കോഴികളുടെ കുടുംബത്തില്‍പ്പെട്ടവയാണ്. പൊതുവെ മയില്‍ എന്നുപറയുമ്പോള്‍ ആണ്‍ മയിലിനെയാണ് കണക്കാക്കുക. ആണ്‍മയിലിനും(peacock) പെണ്‍മയിലിനും(peahen) രൂപത്തില്‍ കാര്യമായ വ്യത്യാസമുണ്ട്. ആണ്‍ മയിലുകള്‍ക്ക് നീണ്ട വര്‍ണ്ണാഭമായ പീലികള്‍ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാല്‍ പെണ്‍ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യന്‍) ആഫ്രിക്കയിലുമാണ് കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേള്‍വിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറിയാന്‍ ഇതിനാകും.

ഏഷ്യന്‍ ഇനമായ ഇന്ത്യന്‍ മയിലിനെ നീലമയില്‍ എന്നും വിളിക്കാറുണ്ട്. ഇന്ത്യയില്‍ മിക്കയിടത്തും ഇവയെ കണ്ടുവരുന്നു. മയില്‍ ഇന്ത്യയുടെ ദേശീയ പക്ഷിയാണ്. മറ്റൊരു അപൂര്‍വ ഏഷ്യന്‍ ഇനമായ പച്ചമയില്‍ അഥവാ ഡ്രാഗണ്‍പക്ഷി ഇന്ത്യയിലെ ആസ്സാമിലും ഇന്തോനേഷ്യയിലെ ജാവദ്വീപിലും മ്യാന്‍മറിലും കാണുന്നുണ്ട്. വംശനാശഭീഷണി കാരണം ഇതിനെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. കോംഗോ മയില്‍ മധ്യ ആഫ്രിക്കയില്‍ ആണ് കണ്ടുവരുന്നത്.

മയിലുകള്‍ മിശ്രഭുക്കുകളാണ്. ഇലകള്‍,ചെടികളുടെ ഭാഗങ്ങള്‍, പുഷ്പദളങ്ങള്‍, വിത്തുകള്‍, പ്രാണികള്‍, ഉരഗങ്ങള്‍ മുതലായവയാണ് ഭക്ഷണം. ചിലപ്പോള്‍ ചെറിയ പാമ്പുകളെപ്പോലും ഇവ ഭക്ഷണമാക്കാറുണ്ട്. രാവിലെയും വൈകുന്നേരവുമാണ്‌ പ്രധാന ഇരതേടല്‍. ഉച്ചയ്ക്കും രാത്രിയും മരപൊത്തുകളില്‍ വിശ്രമിക്കുകയാണ് പതിവ്.

No comments:

Post a Comment