കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും കാടുകളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ് ചിന്നക്കുട്ടുറുവന്‍ അഥവാ പച്ചിലക്കുടുക്ക. (ഇംഗ്ലീഷ്: White-cheeked Barbet അഥവാ Small Green Barbet). ദേഹം പൊതുവേ പച്ച നിറം. തലയും കഴുത്തും മിക്കവാറും തവിട്ടു നിറം. കണ്ണില്‍ നിന്നും പുറകോട്ട് വീതിയുള്ള ഒരു പട്ടയും അതിനു മുകളിലും താഴെയും ഓരോ വെളുത്ത പട്ടകളും കാണാറുണ്ട്.
കുട്രൂ-കുട്രൂ എന്ന് കൂടെക്കൂടെ പുറപ്പെടുവിക്കുന്ന ഉച്ചത്തിലുള്ള ശബ്ദത്തില്‍ നിന്നാണ് പക്ഷിക്ക് ഈ പേരു വന്നത്. മിക്കവാറും സമയം പച്ചിലക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന പക്ഷിയെ പച്ചിലകള്‍ക്കിടയില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഒരു പക്ഷി തന്നെ ഉണ്ടാക്കുന്ന ശബ്ദം മാറ്റൊലി കൊള്ളുന്നതാണോ മറ്റ് പക്ഷികള്‍ ഉണ്ടൊ എന്ന് കണ്ടുപിടിക്കുവാന്‍ ബുദ്ധിമുട്ടാണ്.
No comments:
Post a Comment