Sunday, 28 April 2013

മഞ്ഞപ്പിടലി മരംകൊത്തി


നാട്ടുമരംകൊത്തിയുടെ അതേ വലിപ്പമുള്ള മഞ്ഞപ്പിടലി മരംകൊത്തിയുടെ (Small Yellow Naped Woodpecker) ശരീരത്തിന്റെ മുകള്‍ ഭാഗമെല്ലാം ഇരുണ്ട പച്ചനിറമാണ്. അടിവശം ഇളംതവിട്ട് നിറത്തിലും ഈ ഭാഗത്ത് നിരവധി വെള്ള കുത്തുകളും വലയങ്ങളും കാണാം. ചിറകിലെ വലിയ തൂവലുകളില്‍ ചുവപ്പു നിറവും വെള്ളപൊട്ടുകളുമുണ്ട്. ചുവന്ന ഉച്ചിപ്പൂവ്, മഞ്ഞ നിറത്തിലുള്ള പിടലി, കറുത്ത വാല്‍ എന്നിവയൊക്കെ മഞ്ഞപ്പിടലി മരംകൊത്തിയുടെ പ്രത്യേകതയാണ്. ആണ്‍പക്ഷിക്ക് നെറ്റി മുതല്‍ ഉച്ചിപ്പൂ അടക്കം പിന്‍കഴുത്ത് വരെ ചുവപ്പ് നിറമാണ്. കവിളില്‍ ഒരു ചുവന്ന വര കാണാം. പിടയ്ക്ക് ഈ വരയില്ല. ഉറുമ്പുകളാണ് മഞ്ഞപ്പിടലി മരംകൊത്തിയുടെ ഇഷ്ടഭക്ഷണം.

No comments:

Post a Comment