
കാടകളില് ഒരിനമാണ് പൊന്തവരിക്കാട - Jungle Bush Quail. ഇവ മാടത്തയേക്കാള്‍ ചെറുതും ഉരുണ്ടതുമാണ്. ആ ണ്‍പക്ഷികള്‍ക്ക് തലയും മുഖവും താടിയും ചെമ്പിച്ച കടും തവിട്ടുനിറമാണ്. കണ്ണിനു മുകളിലും താഴേയും വളഞ്ഞ ഒരു വെള്ള വരയുണ്ട്. ദേഹത്തിന്റെ അടിഭാഗം മാറിടം മുതല്‍ അടിവയറു വരെ വെളുത്ത നിറമാണ്. അതില്‍ അവിടവിടെയായി കറുത്ത വരകളാണ്. പെ ണ്‍പക്ഷിക്ക് മുഴുവനും തവിട്ടു നിറമാണ്. പുരികം പോലെയുള്ള വരകളുണ്ടെന്നു മാത്രം.ചെറുകൂട്ടമായാണ് ജീവിക്കുക. പുല്പ്രദേശങ്ങളിലൂടെ നടക്കുമ്പോള്‍ തൊട്ടടുത്തുനിന്നും ടുര്‍... ...... എന്നു ശബ്ദമുണ്ടാക്കി കുറച്ചുദൂരേക്ക് അധികം ഉയരത്തിലല്ലാതെ പറന്ന് പൊന്തക്കാട്ടിലൊളിക്കുന്ന പക്ഷിയാണിത്. ഇവ വീണുകിടക്കുന്ന ധാന്യങ്ങളും പുല്‍വിത്തുകളും ചെറുപ്രാണികളുമാണ്. മണ്ണില്‍ ചെറിയ കുഴിയുണ്ടാക്കി അതില്‍ ആറോ ഏഴോ മുട്ടകളിടും. മഴക്കു മുമ്പാണ് മുട്ടകളിടുന്നത്. മുട്ട വിരിയാന്‍ 16- 18 ദിവസങ്ങള്‍ വേണം.
No comments:
Post a Comment