ശരീരം ആകെ പച്ചനിറം.ചിറകുകള്‍,പിന്‍ കഴുത്തുമുതല്‍ വാലിനറ്റം വരെ കടുപച്ച നിറം.കൊക്കിന്റെ കടമുതല്‍ പിന്‍ കഴുത്തുവരെ കടുംചുമപ്പ്.ഈ ചുമപ്പിനും പിന്‍ കഴുത്തിലെ പച്ചയ്ക്കുമിടയില്‍ കറുത്തപ്പട്ട.കണ്ണിനുചുറ്റുമുള്ള മഞ്ഞപ്പൊട്ടിനെ രണ്ടാക്കുന്ന കറുത്തപ്പട്ട.താടിയും തൊണ്ടയും മഞ്ഞ.ചുമന്ന കാലുകള്‍.നെഞ്ചില്‍ ചുമന്ന ഒരു ചന്ദ്രകല.ഉയരമുള്ള മരങ്ങളുടെ നെറുകയില്ലുള്ള ചില്ലകളില്‍ ഇരിക്കാൻ കൂടുതല്‍ താല്പര്യം.
Monday, 29 April 2013
ചെമ്പുകൊട്ടി
ശരീരം ആകെ പച്ചനിറം.ചിറകുകള്‍,പിന്‍ കഴുത്തുമുതല്‍ വാലിനറ്റം വരെ കടുപച്ച നിറം.കൊക്കിന്റെ കടമുതല്‍ പിന്‍ കഴുത്തുവരെ കടുംചുമപ്പ്.ഈ ചുമപ്പിനും പിന്‍ കഴുത്തിലെ പച്ചയ്ക്കുമിടയില്‍ കറുത്തപ്പട്ട.കണ്ണിനുചുറ്റുമുള്ള മഞ്ഞപ്പൊട്ടിനെ രണ്ടാക്കുന്ന കറുത്തപ്പട്ട.താടിയും തൊണ്ടയും മഞ്ഞ.ചുമന്ന കാലുകള്‍.നെഞ്ചില്‍ ചുമന്ന ഒരു ചന്ദ്രകല.ഉയരമുള്ള മരങ്ങളുടെ നെറുകയില്ലുള്ള ചില്ലകളില്‍ ഇരിക്കാൻ കൂടുതല്‍ താല്പര്യം.
ആല്‍ക്കിളി
താടി,തൊണ്ട,നെറ്റി,മുഖം എന്നിവ നല്ല ചുമപ്പാണ്.ശരീരം ആകെ പച്ച. ചിറകുകള്‍,പിന്‍ കഴുത്തുമുതല്‍ വാലിനറ്റം വരെ കടും പച്ചനിറം.കാലിന് നല്ല ചുമന്ന നിറം. പശ്ചിമഘട്ടത്തില്‍ ഗോവ മുതല്‍ ദക്ഷിണകേരളം വരെയുള്ള 1200 മീറ്റര്‍ വരെ ഉയരമുള്ള മലമ്പ്രദേശങ്ങളിലെ ആണ്‍ വര്‍ഗ്ഗത്തില്‍ പെട്ട വൃക്ഷങ്ങള്‍, കാപ്പിച്ചെടി തുടങ്ങിയവയുടെ വിത്തുകളാണു് പ്രിയാഹാരം. സമൃദ്ധമായി ആഹാരം ലഭിക്കുന്നയിടങ്ങളില്‍ പ്രാവിനങ്ങള്‍, മൈന തുടങ്ങിയ പക്ഷിക്കൂട്ടങ്ങളോടൊപ്പം ഒരുമിച്ചും ഇവയെ കാണാം. ചില സന്ദര്‍ഭങ്ങളില്‍ ഉറുമ്പ്, ചെറുകീടങ്ങള്‍, ഈയാമ്പാറ്റ എന്നിവയേയും ഇവ ആഹാരമാക്കാറുണ്ടു്.
ചിന്നക്കുട്ടുറുവന്‍
കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും കാടുകളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ് ചിന്നക്കുട്ടുറുവന്‍ അഥവാ പച്ചിലക്കുടുക്ക. (ഇംഗ്ലീഷ്: White-cheeked Barbet അഥവാ Small Green Barbet). ദേഹം പൊതുവേ പച്ച നിറം. തലയും കഴുത്തും മിക്കവാറും തവിട്ടു നിറം. കണ്ണില്‍ നിന്നും പുറകോട്ട് വീതിയുള്ള ഒരു പട്ടയും അതിനു മുകളിലും താഴെയും ഓരോ വെളുത്ത പട്ടകളും കാണാറുണ്ട്.
കുട്രൂ-കുട്രൂ എന്ന് കൂടെക്കൂടെ പുറപ്പെടുവിക്കുന്ന ഉച്ചത്തിലുള്ള ശബ്ദത്തില്‍ നിന്നാണ് പക്ഷിക്ക് ഈ പേരു വന്നത്. മിക്കവാറും സമയം പച്ചിലക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന പക്ഷിയെ പച്ചിലകള്‍ക്കിടയില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഒരു പക്ഷി തന്നെ ഉണ്ടാക്കുന്ന ശബ്ദം മാറ്റൊലി കൊള്ളുന്നതാണോ മറ്റ് പക്ഷികള്‍ ഉണ്ടൊ എന്ന് കണ്ടുപിടിക്കുവാന്‍ ബുദ്ധിമുട്ടാണ്.
ചെങ്കണ്ണന്‍ കുട്ടുറുവന്‍
വലിയ ചെങ്കണ്ണന്‍ കുട്ടുറുവന്റെ ശാസ്ത്രീയ നാമം Megalaima zeylanica ഇംഗ്ലീഷില്‍ Brown-headed Barbet അല്ലെങ്കില് Large Green Barbet എന്നുമാണ്. ഏഷ്യയില്‍ കണ്ടു വരുന്ന ഒരു ബാര്‍ബെറ്റാണ്. കട്ടിയുള്ള കൊക്കുകളുടെ അരികിലുള്ള മീശകൊണ്ടാണ് ഇവയ്ക്ക് ബാര്‍ബെ റ്റ് എന്ന പേര്‍ കിട്ടിയത്. ഈ കുട്ടുറുവന്‍ ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നവയും ഇവിടെ തന്നെ മുട്ടയിട്ട് വളരുന്നവയുമാണ്.
വലിപ്പം 27 സെ.മീറ്ററാണ്. ചെറിയ കഴുത്തും വലിയ തലയും ചെറിയ വാലുമാണുള്ളത്. മുതിര്ന്ന പക്ഷിയ്ക്ക് വരകളുള്ള തവിട്ടു തലയും കഴുത്തും മാറിടവുമാണുള്ളത്. ബാക്കി മുഴുവന്‍ ഭാഗങ്ങളും പച്ച നിറവും. ചുവന്ന കട്ടിയുള്ള കൊക്കുകളാണുള്ളത്. പൂവനും പിടയ്ക്കും ഒരേ രൂപമാണുള്ളത്. പഴങ്ങളും പ്രാണികളുമാണ് ഭക്ഷണം. കൃഷിചെയ്യുന്ന പഴങ്ങളായ മാമ്പഴം, പഴുത്ത ചക്ക, പപ്പായ, വാഴപ്പഴം തുടങ്ങിയവയാണ്.
Sunday, 28 April 2013
പാണ്ടന്‍പൊന്നി മരംകൊത്തി
വലിയ_പൊന്നിമരംകൊത്തികള്‍
ത്രിയംഗുലി മരംകൊത്തിയേക്കാള്‍ അല്പം വലുതും നീണ്ട കൊക്കുമുള്ളവയാണ് വലിയ_പൊന്നിമരംകൊത്തികള്‍ (Large Golden-backed Woodpecker). കൊക്കില്‍ നിന്നും കവിളിലേയ്ക്ക് മീശപോലെ കറുത്ത പട്ട രണ്ടായി പിരിഞ്ഞ് കാണപ്പെടുന്നു. പിന്‍കഴുത്തിലെ കറുത്ത പട്ടയിയിലുള്ള വെളുത്ത പൊട്ടുകള്‍ ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. കാട്ടില്‍ വസിക്കുന്ന ഇവ വന്‍മരങ്ങളില്‍ വളരെ വേഗം കയറി പ്രാണികളെ പിടിച്ച് തിന്നാന്‍ സമര്‍ഥരാണ്. ശബ്ദം ഏകദേശം ത്രിയംഗുലി മരംകൊത്തിയുടേതു പോലെയാണ്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലഘട്ടത്തിലാണ് കൂടുണ്ടാക്കുന്നത്. മുട്ടയുടെ ആകൃതിയിലായിരിക്കും ഇവയുണ്ടാക്കുന്ന മരപ്പൊത്തുകള്‍.. .
Subscribe to:
Posts (Atom)