Saturday, 27 April 2013

കോഴിക്കാട, കൗതാരി (Grey Francolin)

പ്രമാണം:Grey francolin.jpg
ഒരു നാടന്‍കോഴിയുടെ പകുതി വലിപ്പം മാത്രമേ കൗതാരിപക്ഷികള്‍ക്കൊള്ളൂ.(ഇംഗ്ലീഷ്: Grey Francolin ശാസ്ത്രീയനാമം: Francolinus pondicerianus ) ചിലയിടങ്ങളില്‍ ഇവ കോഴിക്കാട എന്ന പേരിലറിയപ്പെടുന്നു. വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഇവയെ ഉത്തരേന്ത്യയിലാണ് കാണപ്പെടുക. നീണ്ട മഴയുള്ളതിനാല്‍ കേരളത്തില്‍ ഇവ കുറവാണ്. മുതുകിലെ തൂവലുകളില്‍ കറുപ്പും ചെമ്പുനിറവുമിടകലര്‍ന്നതാണ്. നീണ്ട കഴുത്തും ചെറിയ കാലുകളും ചെമ്പിച്ച അടിഭാഗവും കുറിയ വാലുകളുമാണ് കൗതാരികളുടെ പ്രത്യേകത. 

നിറവ്യത്യാസത്തെ അടിസ്ഥാനമാക്കി കൗതാരികളെ മൂന്ന് ജാതികളായി വിഭജിച്ചിട്ടുണ്ട്. ശത്രുക്കളെ കാണുമ്പോള്‍ ഇവ പൊന്തകള്‍ക്കിടയിലേക്ക് തലയും താഴ്തി ഓടി രക്ഷപെടാറുണ്ട്. കൗതാരികളുടെ ഭക്ഷണം പുല്‍വിത്തുകളും കൃമികീടങ്ങളുമാണ്. വളരെ വേഗത്തില്‍കൂടുതല്‍ ദൂരം പറക്കാന്‍ ഇവയ്ക്കാവില്ല

ചുയിരാച്ചുക്ക് (Savanna Nightjar)


  • കുടുംബം: Caprimulgidae (രാപ്പക്ഷികള്‍ )

നാട്ടു രാച്ചുക്ക്,പളുങ്ങാപളുങ്ങി, Indian Nightjar


കുടുംബം: Caprimulgidae (രാപ്പക്ഷികള്‍)

രാച്ചൗങ്ങന്‍, രാക്കിളി


കുടുംബം: Caprimulgidae (രാപ്പക്ഷികള്‍)

കാട്ടുരാച്ചുക്ക്

കുടുംബം: Caprimulgidae (രാപ്പക്ഷികള്‍
ഇംഗ്ലീഷിലെ പേര് Jungle Nightjar എന്നാണ്. ശാസ്ത്രീയനാമം Caprimulgus indicus എന്നുമാണ്. കുറ്റിക്കാടുകളിലും വലിയകാടുകളുടെ അരികുകളിലുമാണ് താമസിക്കുന്നത്. സന്ധ്യ മുതല്‍ പുലരുംവരെ ഇവ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. മിക്ക സമയത്തും തറയില്‍ ചേര്‍ ന്നിരിക്കുകയാണ് ഇവ ചെയ്യുക. തവിട്ടു നിറമാണ്. ശരീരത്തിനു നെടുകെ കുറെ കറുത്ത അടയാളങ്ങളും വെളുത്ത കുത്തുകളുമുണ്ട്. കഴുത്തില്‍ വെള്ള വരയുണ്ട്.പ്രജനനം ജനുവരി മുതല്‍  മാര്‍ ച്ചു വരെയാണ് മുട്ടയിടുന്ന കാലം. രണ്ടുമുട്ടകള്‍  വരെയിടും. ആണും പെണ്ണും മാറി മാറി അടയിരിക്കും. 16 -17 ദിവസങ്ങള്‍ക്കുള്ളില്‍ മുട്ട വിരിയും.

Friday, 26 April 2013

നാട്ടുതത്ത, മോതിരതത്ത

പ്രമാണം:Rose-ringed Parakeets (Male & Female)- During Foreplay at Hodal I Picture 0034.jpg
നാട്ടുതത്ത എന്നും വിളിക്കും .കൊക്കിന്റെ നിറം ചുകപ്പാണെങ്കിലും കൊക്കിന് അവസാനമായി ഒരു കറുത്തവര അതിരായി നിര്‍ക്കുന്നു .കഴുത്തിനെ ചുറ്റിപോകുന്ന ഒരു കറുത്ത വളയവും അതിനു തൊട്ടു താഴേയായി ഒരു ഇളംചുമപ്പ് വര പൂവന്റെ ലക്ഷണമാണ് .പെണ്ണിനു ഈ വളയങ്ങള്‍ക്കു പകരം ഇളമ്പച്ച നിറത്തിലുള്ള വളയമാകും കാണുക .മുകള്‍ വശത്തെ നീലയും അടിവശത്തെ മഞ്ഞയുള്ള വാലുമൊഴിച്ചാല്‍ മുഴുവനും പച്ചനിറമാണ് .കുഞ്ഞുങ്ങള്‍ക്കും കറുത്തവളയം കാണുകയില്ല .