തല കടുംചുവപ്പുനിറത്തോടു കൂടിയ തത്തയിനമാണ് പൂന്തത്ത (ഇംഗ്ലീഷ്: Blossom headed Parakeet ശാസ്ത്രീയനാമം:Psittacula roseata). സഞ്ചാരപ്രിയരായ ഇവര്‍ ഭക്ഷണത്തിന്റെ ലഭ്യതയമുസരിച്ച് വളരെ ചെറിയ ദൂരത്തേക്ക് ദേശാടനം നടത്താറുണ്ട്. 30 സെന്റീമീറ്ററോളം വലിപ്പമുള്ള പൂന്തത്തയുടെ വാലിനു മാത്രം ഏകദേശം 18 സെ.മീ കാണും. കഴുത്തിലൊരു കറുത്ത വളയമുണ്ട്. ആണ്‍പക്ഷിയുടെ തലയുടെ മുന്‍ഭാഗം ചുവപ്പ് നിറത്തിലാണ്. പുറകോട്ട് പോകും നിറം നീലയായി മാറും. പെണ്‍തത്തകള്‍ക്ക് തലയ്ക്ക് ഇളം പച്ച നിറമാണ്. കൂടാതെ ഇവയ്ക് കഴുത്തില്‍ വളയം കാണാറില്ല. ഇന്ത്യയിലെ വനങ്ങളിലും തുറസ്സായ മരക്കൂട്ടങ്ങള്‍ക്കിടയിലും കാണാറുള്ള ഇവ ഒറ്റത്തവണ 5 - 6 മുട്ടയിടും.
Wednesday, 1 May 2013
പൂന്തത്ത
തല കടുംചുവപ്പുനിറത്തോടു കൂടിയ തത്തയിനമാണ് പൂന്തത്ത (ഇംഗ്ലീഷ്: Blossom headed Parakeet ശാസ്ത്രീയനാമം:Psittacula roseata). സഞ്ചാരപ്രിയരായ ഇവര്‍ ഭക്ഷണത്തിന്റെ ലഭ്യതയമുസരിച്ച് വളരെ ചെറിയ ദൂരത്തേക്ക് ദേശാടനം നടത്താറുണ്ട്. 30 സെന്റീമീറ്ററോളം വലിപ്പമുള്ള പൂന്തത്തയുടെ വാലിനു മാത്രം ഏകദേശം 18 സെ.മീ കാണും. കഴുത്തിലൊരു കറുത്ത വളയമുണ്ട്. ആണ്‍പക്ഷിയുടെ തലയുടെ മുന്‍ഭാഗം ചുവപ്പ് നിറത്തിലാണ്. പുറകോട്ട് പോകും നിറം നീലയായി മാറും. പെണ്‍തത്തകള്‍ക്ക് തലയ്ക്ക് ഇളം പച്ച നിറമാണ്. കൂടാതെ ഇവയ്ക് കഴുത്തില്‍ വളയം കാണാറില്ല. ഇന്ത്യയിലെ വനങ്ങളിലും തുറസ്സായ മരക്കൂട്ടങ്ങള്‍ക്കിടയിലും കാണാറുള്ള ഇവ ഒറ്റത്തവണ 5 - 6 മുട്ടയിടും.
തത്തച്ചിന്നന്‍, വാഴക്കിളി
ആറ്റക്കുരുവിയോളം മാത്രം വലുപ്പമുള്ള തത്തയാണ് തത്തച്ചിന്നന്‍ (ഇംഗ്ലീഷ്: Vernal Hanging Parrot). ഇത് വാഴക്കിളി എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രനാമം ലോറിക്കുലസ് വെര്‍ണാലിസ് എന്നാണ്.
തത്തച്ചിന്നന്റെ ദേഹത്തിന് മരതകപ്പച്ച നിറമായിരിക്കും. വാലിന്റെ അല്പം മുകളിലായി രക്തവര്‍ണത്തില്‍ വീതിയുള്ള ഒരു പട്ടയുണ്ട്. ചിറക് ഒതുക്കിയിരിക്കുമ്പോള്‍ ഈ പട്ട കാണാന്‍ കഴിയില്ല. ആണ്‍പക്ഷിയുടെ കഴുത്തിന് നീല നിറവും പെ ണ്‍പക്ഷിയുടേതിന് പച്ചയുമാണ്. വൃക്ഷങ്ങളില്‍ത്തന്നെ കഴിഞ്ഞുകൂടാനിഷ്ടപ്പെടുന്ന ഈ പക്ഷികള്‍ ആഹാരം സമ്പാദിക്കുന്നത് മരങ്ങളുടെ ഇലകള്‍ക്കിടയില്‍ നിന്നാണ്. എപ്പോഴും ച്വീ-ച്വീ-ച്വീ എന്നുറക്കെ ശബ്ദിച്ചുകൊണ്ട് ചുറ്റും പറക്കുന്നു. വലുപ്പം കുറഞ്ഞ ശരീരവും തത്തക്കൊക്കും ചുവന്ന അടയാളവും തത്തച്ചിന്നനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. പൊതുവേ എല്ലാ തത്തകള്‍ക്കും കാണപ്പെടുന്ന നീണ്ടു കൂര്‍ത്ത വാല്‍ ഈ പക്ഷിക്കില്ല.
മഴക്കാലത്താണ് തത്തച്ചിന്നന്‍ ധാരാളമായി കാണപ്പെടുന്നത്. ചുരുങ്ങിയ തോതില്‍ ദേശാടനസ്വഭാവമുള്ളതിനാല്‍ എല്ലാക്കാലത്തും ഇവ ഒരു സ്ഥലത്തു കാണപ്പെടാറില്ല. തെങ്ങ്, തേക്ക്, ആല്‍വൃക്ഷം തുടങ്ങിയ ഉയരം കൂടിയ വൃക്ഷങ്ങളിലേക്ക് ഇവ ച്വീ-ച്വീ-ച്വീ ശബ്ദമുണ്ടാക്കിക്കൊണ്ട് വളരെ വേഗത്തില്‍ പറന്നു നടക്കും. അരയാലിലും പേരാലിലും പഴങ്ങള്‍ തിന്നാനും പൂവരശിന്‍ പൂവിലെ തേന്‍ കുടിക്കാനും വാഴച്ചുണ്ടിലെ തേന്‍കുടിക്കാനും തത്തച്ചിന്നന്‍ പറന്നടുക്കുന്നു.
മലമുഴക്കി വേഴാമ്പല്‍
വേഴാമ്പല്‍ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പല്‍ അഥവാ മരവിത്തലച്ചി. ഇംഗ്ലീഷ്: Greater Indian Hornbill അഥവാ Two-horned Calao,അഥവാ Great Pied Hornbill . ശാസ്ത്രീയനാമം: ബുസെറൊസ് ബൈകൊർണിസ്. ( Buceros bicornis) .കേരളത്തിന്റെയും അരുണാചല്‍ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പല്‍. മലകളില്‍ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റര്‍ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.
വംശംനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിൻസുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വര്‍ഷമാണ്. കേരളത്തിലെ നെല്ലിയാമ്പതി, അതിരപ്പിള്ളി-വാഴച്ചാല്‍, ചെന്തുരുണി കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്.
ശരീരപ്രകൃതി
ഏഷ്യയില്‍ ഉള്ളതില്‍ ഏറ്റവും വലിപ്പമേറിയ വേഴാമ്പലാണിത്. പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍ വേഴാമ്പലിന് മൂന്നു മുതല്‍ നാല് അടി വരെ ഉയരവും അഞ്ചടിയോളം ചിറകളവും രണ്ടു മുതല് നാലു കിലോഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. ശരീരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തലയിലായി കറുപ്പുമഞ്ഞയും കലര്‍ന്ന ഒരു തൊപ്പി ഉണ്ട് എന്നതാണ്. കൊക്കുകള്‍ വളരെ വലിയതും ശക്തിയേറിയതുമാണ്. പെണ്‍ വേഴാമ്പലുകള് ആണ്‍ വേഴാമ്പലുകളേക്കാളും വലിപ്പം കുറവാണ്. ആണ്‍ വേഴാമ്പലുകള്‍ക്ക് ചുവന്ന കണ്ണും പെണ്‍വേഴാമ്പലുകള്‍ക്ക് നീല കലർന്ന വെളുത്ത കണ്ണുമാണുള്ളത്.
ഭക്ഷണം
പഴങ്ങള്‍ പുഴുക്കള്‍, പ്രാണികള്‍, ചിലതരം ഇലകള്‍ എന്നിവയാണ് പൊതുവെയുള്ള ഭക്ഷണം. ചിലപ്പോള്‍ ഇവ ചെറിയ സസ്തനികളെയും പാമ്പുകളെയും പക്ഷികളെയും പല്ലികളെയും പിടിച്ച് തിന്നാറുണ്ട്.
പ്രത്യുല്‍പാദനം
പെണ്‍ വേഴാമ്പലുകല്‍ മരങ്ങളുടെ പൊത്തുകളിലുള്ള കൂടുകളില്‍ മുട്ടയിടുന്ന കാലത്ത് കടന്ന ശേഷം മരത്തിന്റെ തൊലിയും ചെളിയും വിസര്‍ജ്ജ്യവും കൊണ്ട് കൊക്കുകള്‍ മാത്രം പുറത്തു കാണത്തക്ക വിധം ബാക്കി ഭാഗങ്ങള്‍ അടക്കുന്നു. പെണ്‍പക്ഷി തൂവലുകല്‍ കൊഴിച്ച് കുഞ്ഞുങ്ങള്‍ക്ക് പതുപതുത്ത കൂടൊരുക്കും. ഒന്നോ രണ്ടോ മുട്ടയിടും. മുട്ടകള്‍ വിരിയുന്നതുവരെ അവ പൊത്തിനുള്ളില്‍ നിന്ന് പുറത്ത് വരാതെ അടയിരിക്കും. ആ സമയത്ത് ആണ്‍ വേഴാമ്പല്‍ ആണ് പെണ്‍ വേഴാമ്പലുകള്‍ക്ക് ഭക്ഷണം തേടിക്കൊണ്ടുകൊടുക്കുന്നത്. 38-40 ദിവസത്തിനുള്ളില്‍ മുട്ട വിരിഞ്ഞ് കുട്ടികള്‍ പുറത്തുവരുന്നു. മുട്ടവിരിഞ്ഞു രണ്ടാഴ്ചയ്ക്കു ശേഷം കൂടിന്റെ അടച്ച ഭാഗം പൊളിച്ച് പെണ്‍കിളി പുറത്തു വരും. കുഞ്ഞുങ്ങള്‍ കൂടിന്റെ ദ്വാരം ചെറുതാക്കും. പിന്നീട് ആണ്‍പക്ഷിയും പെണ്‍പക്ഷിയും കുട്ടികള്‍ക്ക് തീറ്റ കൊടുക്കും. പൊതുവെ കൂട്ടമായിട്ടാണ് വേഴാമ്പലുകല്‍ കഴിയുക. ഒരുകൂട്ടത്തില്‍ 20ല്‍ താഴെ വേഴാമ്പലുകല്‍ ഉണ്ടാകും.
പാണ്ടന്‍ വേഴാമ്പല്‍
മലമുഴക്കി വേഴാമ്പലിനേക്കാള്‍ അല്പം ചെറുതാണ് പാണ്ടന്‍ വേഴാമ്പല്‍ .കേരളമുള്‍പ്പെടെയുളള തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ് ഈ വേഴാമ്പല്‍ കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു ഇവയുടെ ആവാസ സ്ഥലങ്ങള്‍ . ശരീരത്തിനും കഴുത്തിനും കറുപ്പുനിറവും അടിവശം വെള്ളനിറവുമാണ്. കൊക്ക് മഞ്ഞ നിറമാണ്. തലയിലെ തൊപ്പിയില്‍ കറുത്ത പാട് കാണാം. വാലില്‍ വെള്ളയും കറുപ്പും തൂവലുകളുണ്ട്. തിളക്കമുള്ള കറുപ്പ് നിറമാണ് പാണ്ടന്‍ വേഴാമ്പലിനുള്ളത്. കണ്ണിനു താഴെയായി കീഴ്ത്താടിയില്‍ ഒരു വെള്ള അടയാളവും ഇവയ്ക്കുണ്ട്. ഇവയിലെ പെണ്ണും ആണും ഏതാണ്ട് ഒരേ നിറമാണ്. പരന്ന്, മുള്‍വശം കൂര്‍ത്ത വലിയ കൊക്കാണ് പാണ്ടന്‍ വേഴാമ്പലിനുള്ളത്. മിക്കവാറും ഇണയോടൊപ്പവും ചിലപ്പോള്‍ ചെറുസംഘങ്ങളായുമാണ് ഇവയുടെ സഞ്ചാരം. ഇവ ചിറകടിച്ച് പറക്കുമ്പോള്‍ വലിയ ശബ്ദമുണ്ടാകും. പഴങ്ങളും പ്രാണികളുമാണ് ഇഷ്ടഭക്ഷണം. കാടിനോട് ചേര്‍ന്ന നാട്ടിള്‍പ്രദേശത്ത് ആല്‍മരങ്ങള്‍ കായ്ക്കുന്ന സമയത്ത് പാണ്ടന്‍ വേഴാമ്പലുകള്‍ എത്താറുണ്ട്.
കോഴിവേഴാമ്പല്‍
പഴങ്ങളാണ് കോഴിവേഴാമ്പലിന്റെ പ്രധാനഭക്ഷണം. ആല്‍, പേരാല്‍, കാരകം, വാഴപുന്ന, കുളമാവ്, വട്ട, അകില്‍, ഞാവല്‍ മുതലായവയുടെ പഴങ്ങള്‍ ഭക്ഷിക്കാന്‍ കോഴിവേഴാമ്പല്‍ കൂട്ടമായ് എത്താറുണ്ട്. മറ്റിനം വേഴാമ്പലുകളെ പോലെ പഴം വായുവിലെറിഞ്ഞ് കൊക്കുകൊണ്ട് പിടികൂടുന്ന സ്വഭാവം കോഴിവേഴാമ്പലിനുമുണ്ട്. കാട്ടിലവ്, പ്ലാശ്, മുരിക്ക് മുതലായ പൂക്കുമ്പോള്‍ തേല്‍കുടിക്കാനും ഇവ എത്താറുണ്ട്..
പ്രജനനകാലം
പ്രജനനകാലത്ത് ഇവ ഒന്നിനു പുറകേ ഒന്നായി ശബ്ദകോലാഹലത്തോടെ പറന്നു നടക്കുന്നു. ആണ്‍ പെണ്‍ പക്ഷികളുടെ ശൃംഗാരനടനം കണ്ടാല്‍ കോമാളിക്കളികൾ ആണെന്നു തോന്നും.
മുട്ടയിടാൻ കാലമായാല്‍ പെണ്‍ വേഴാമ്പല്‍ കൂടിനു യോജ്യമായ ഒരു മരപ്പൊത്തു കണ്ടെത്തി അതിനകത്ത് ഇരുപ്പുറപ്പിക്കുന്നു. ആണ്‍പക്ഷിക്ക് ഭക്ഷണം എത്തിക്കാനുള്ള ഇടം മാത്രം അവശേഷിപ്പിച്ച് കവാടം പെണ്‍പക്ഷി സ്വന്തം കാഷ്ഠം ഉപയോഗിച്ച് അടക്കുന്നു.
മൂന്നോ നാലോ വെളുത്തമുട്ടകളാണിടുക. ആണ്‍പക്ഷിയാണ് പെണ്‍പക്ഷിക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം തേടിപ്പിടിക്കുന്നതും എത്തിക്കുന്നതും. പഴങ്ങളാണ് മുഖ്യ ആഹാരമെങ്കിലും കുഞ്ഞുങ്ങള്‍ക്കായി അരണ, പുല്‍ച്ചാടി മുതലായവയേയും കൊണ്ടു നല്‍കാറുണ്ട്. ... .,.
പൊതുവേ ശബ്ദകോലാഹല പ്രിയനും കോമാളിയുമായി ഭാവിക്കുന്ന കോഴിവേഴാമ്പല്‍ പ്രജനനകാലത്ത് തികഞ്ഞ ഗൗരവക്കാരനും നിശ്ശബ്ദനും ആണ്. കൂട്ടിലേക്കുള്ള വരവും പോക്കും എല്ലാം അതീവ രഹസ്യമാണ്. ദൂരെയെവിടെയെങ്കിലും നിശബ്ദനായി ഇരുന്ന് പരിസരവീക്ഷണം നടത്തിയതിനു ശേഷം മാത്രമേ കൂട്ടിന്റെ പരിസരത്തേക്കു ചെല്ലാറുപോലുമുള്ളു.
കേരളത്തിലെ വനങ്ങളുടെ ശബ്ദം എന്നു പറയുന്നത് കോഴിവേഴാമ്പലിന്റെ ശബ്ദമാണ്. പക്ഷേ തികച്ചും തദ്ദേശ്ശീയമായ വംശം ആയതിനാല്‍ ഇവിടുത്തെ പരിസ്ഥിതിയിലുള്ള ഓരോ ചെറിയമാറ്റവും ഈ പക്ഷിയേ ഗുരുതരമായിട്ടായിരിക്കും ബാധിക്കുക.
Subscribe to:
Posts (Atom)