Sunday, 28 April 2013

തണ്ടാന്‍മരംകൊത്തി


ശാസ്ത്രീയ നാമം :Dendrocopos kizuki ഇംഗ്ലീഷില്‍ Pygmy Woodpecker എന്നാണ് അറിയപ്പെടുന്നത്. റഷ്യ, ചൈന, കൊറിയ, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളില് കാണപ്പെടുന്നു.ഇന്ത്യയില്‍ കേരളത്തിലെ വയനാട്‌ ജില്ലയില്‍ ആണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. കേരളത്തില്‍ കാണപ്പെടുന്ന മരംകൊത്തി ഇനങ്ങളില്‍ ഏറ്റവും ചെറുതാണ് തണ്ടാന്‍ മരംകൊത്തികള്‍. പഴവര്‍ഗങ്ങളും തേനും ആണ് ഇവയുടെ പ്രധാന ഭക്ഷണം.

മരംകൊത്തിച്ചിന്നന്‍



കാടുകളില്‍ കാണാവുന്ന ഒരു മരംകൊത്തിയാണ് മരംകൊത്തിച്ചിന്നന്‍ (Picumnus innominatus)(en:Speckled_Piculet) .ഇന്ത്യയില്‍ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാന്‍ , ശ്രീലങ്ക, ചൈന, ഹോങ്‌കോങ്, ഇന്ത്യോനേഷ്യ, മലേഷ്യ, മ്യാന്‍ര്‍, നേപ്പാള്‍, പാകിസ്ഥാന്‍, തായ്ലന്റ്, വിയറ്റ്നാം എന്നിവടങ്ങളിലും ഇവയെ കാണാം.

Saturday, 27 April 2013

പട്ടക്കണ്ണന്‍ എരണ്ട

പ്രമാണം:Anas crecca Csörgő réce.jpg

ചക്രവാകം, തങ്കത്താറാവ്, ബ്രാഹ്മിണി താറാവ്


http://upload.wikimedia.org/wikipedia/commons/thumb/d/d0/A_couple_of_Tadorna_ferruginea.jpg/338px-A_couple_of_Tadorna_ferruginea.jpgഹംസജനുസ്സില്‍ (Genus:Anas) പെട്ട ഒരു പക്ഷിയാണ്‌ ചക്രവാകം അല്ലെങ്കില്‍ തങ്കത്താറാവ് (ബ്രാഹ്മിണി താറാവ്) (Brahmini Duck). ശാസ്ത്രനാമം : Anas Casarca. എപ്പോഴും ഇണയുമായി കാണപ്പെടുന്നു ഈ പക്ഷികള്‍ ഗാഢപ്രണയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇവ മുട്ടയിടുന്നത് ഹിമാലയത്തിലോ മധ്യേഷ്യയിലോ ആണ്‌. ഓറഞ്ച് ബ്രൗണ്‍ നിറമുള്ള തൂവലുകളാണുള്ളത്. തലയ്ക്ക് മഞ്ഞ നിറവും വാലിന് കറുപ്പ് നിറവുമാണ് ഉള്ളത്. ദക്ഷിണേന്ത്യയില്‍ ഇവ താരതമ്യേന കുറവാണ്. 

മിശ്രഭോജികളാണിവ. പ്രാണികളും, കീടങ്ങളും, മത്സ്യങ്ങളും, ചെറിയ ഉരഗങ്ങളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. പ്രത്യേക രീതിയിലുള്ള ശബ്ദങ്ങളാണ് ഇവ പുറപ്പെടുവിക്കാറ്. ഇവ ചിലപ്പോള്‍ കെട്ടിടങ്ങളിലും കൂട് വയ്ക്കാറുണ്ട്. ഇവയില്‍ അധികവും തണുപ്പുകാലത്ത് തെക്കന്‍ ഏഷ്യയിലേക്ക് ചേക്കേറുന്നവയാണ്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ വടക്കെ ഇന്ത്യയില്‍ എത്തുന്ന ഇവ ഏപ്രില്‍ പകുതിയോടെ തിരിച്ച്പോകും. അപൂര്‍വമായെ തെക്കേ ഇന്ത്യയില്‍ എത്താറുള്ളു.

 ഉയർന്ന പാറക്കൂട്ടങ്ങളിലും മരപ്പൊത്തുകളിലൊ വെള്ളത്തില്‍ നിന്നകന്ന മാളങ്ങളിലൊ 6 മുതല്‍ 12 വരെ മഞ്ഞ കലര്‍ന്ന വെള്ളമുട്ടകളിട്ട് 30 ദിവസംകൊണ്ട് വിരിയിക്കും. സാധാരണ ഇണകളായാണ് കാണുന്നതെങ്കിലും ചെറുകൂട്ടമായും കാണാറുണ്ട്. എന്നാല്‍ തണുപ്പുകാലത്ത് തടാകങ്ങളിലും ഒഴുക്കു കുറഞ്ഞ നദികളിലും വലിയ കൂട്ടമായി കാണാറുണ്ട്. 

 ശരീരത്തിലെ തൂവലുകള്‍ ഓറഞ്ച്- തവിട്ടു നിറമാണ്. നരച്ച തലയും. ചിറകിലുള്ള ലോഹ പച്ച നിറവും അതിനു മുമ്പിലെ വെള്ള നിറവും കണ്ണില്‍ പെടുന്നതാണ്. നന്നായി നീന്താനുള്ള കഴിവുണ്ട്. ആണും പെണ്ണും ഒരേ പോലെ ഇരിക്കുമെങ്കിലും ആണിനു കഴുത്തിനു താഴെ കറുത്ത വളയം കാണുന്നു, പെണ്ണിനു പലപ്പോഴും മുഖത്ത് വെള്ളപാണ്ടും.

മുഴയല്‍ താറാവ് (കൊമ്പന്‍ താറാവ്)

http://upload.wikimedia.org/wikipedia/commons/thumb/1/18/Amerikanische_H%C3%B6ckerglanzgans_Sarcidiornis_sylvicolor_05_%281%29.jpg/640px-Amerikanische_H%C3%B6ckerglanzgans_Sarcidiornis_sylvicolor_05_%281%29.jpg
വലിയ വാത്തയുടെയത്രയും വലിപ്പമുള്ള ഒരു താറാവിനമാണ് മുഴയല്‍ താറാവ് (ഇംഗ്ലീഷ്: Comb Duck ശാസ്ത്രീയനാമം: Sarkidiornis melanotos ) ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലുമുള്ള തടാകങ്ങളിലും ചതുപ്പ് നിലങ്ങളിലും കാണപ്പെടുന്നു. ആണ്‍താറാവുകളുടെ കൊക്കിനു മുകളിലൊരു തടിച്ച മുഴ കാണാം. തിളക്കമുള്ള കറുത്ത തൂവലുകളാണ് ഇവയുടെ ശരീരത്തിന്റെ മുകള്‍ ഭാഗത്തുള്ളത്. തലയുംകഴുത്തും അടിഭാഗവും വെളുത്തതായിരിക്കും. തലയിലും കഴുത്തിലും പുള്ളികുത്തുകള്‍ കാണാം. കാലുകള്‍ക്ക് കറുത്ത നിറമാണ്. പെണ്‍താറാവുകള്‍ ഒരു സമയം 12 മുട്ടകള്‍ വരെയിടും. കൊമ്പന്‍ താറാവ് എന്നും അറിയപ്പെടുന്നു.

മയില്‍


മയിലുകള്‍ (ഇംഗ്ലീഷ്: Peafowl) ജന്തുവിഭാഗത്തില്‍ പക്ഷി ജാതിയില്‍പ്പെടുന്ന കോഴികളുടെ കുടുംബത്തില്‍പ്പെട്ടവയാണ്. പൊതുവെ മയില്‍ എന്നുപറയുമ്പോള്‍ ആണ്‍ മയിലിനെയാണ് കണക്കാക്കുക. ആണ്‍മയിലിനും(peacock) പെണ്‍മയിലിനും(peahen) രൂപത്തില്‍ കാര്യമായ വ്യത്യാസമുണ്ട്. ആണ്‍ മയിലുകള്‍ക്ക് നീണ്ട വര്‍ണ്ണാഭമായ പീലികള്‍ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാല്‍ പെണ്‍ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യന്‍) ആഫ്രിക്കയിലുമാണ് കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേള്‍വിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറിയാന്‍ ഇതിനാകും.

ഏഷ്യന്‍ ഇനമായ ഇന്ത്യന്‍ മയിലിനെ നീലമയില്‍ എന്നും വിളിക്കാറുണ്ട്. ഇന്ത്യയില്‍ മിക്കയിടത്തും ഇവയെ കണ്ടുവരുന്നു. മയില്‍ ഇന്ത്യയുടെ ദേശീയ പക്ഷിയാണ്. മറ്റൊരു അപൂര്‍വ ഏഷ്യന്‍ ഇനമായ പച്ചമയില്‍ അഥവാ ഡ്രാഗണ്‍പക്ഷി ഇന്ത്യയിലെ ആസ്സാമിലും ഇന്തോനേഷ്യയിലെ ജാവദ്വീപിലും മ്യാന്‍മറിലും കാണുന്നുണ്ട്. വംശനാശഭീഷണി കാരണം ഇതിനെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. കോംഗോ മയില്‍ മധ്യ ആഫ്രിക്കയില്‍ ആണ് കണ്ടുവരുന്നത്.

മയിലുകള്‍ മിശ്രഭുക്കുകളാണ്. ഇലകള്‍,ചെടികളുടെ ഭാഗങ്ങള്‍, പുഷ്പദളങ്ങള്‍, വിത്തുകള്‍, പ്രാണികള്‍, ഉരഗങ്ങള്‍ മുതലായവയാണ് ഭക്ഷണം. ചിലപ്പോള്‍ ചെറിയ പാമ്പുകളെപ്പോലും ഇവ ഭക്ഷണമാക്കാറുണ്ട്. രാവിലെയും വൈകുന്നേരവുമാണ്‌ പ്രധാന ഇരതേടല്‍. ഉച്ചയ്ക്കും രാത്രിയും മരപൊത്തുകളില്‍ വിശ്രമിക്കുകയാണ് പതിവ്.

ചാര കാട്ടുകോഴി

പ്രമാണം:Grey jfowl jgould.jpg
ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന ഒരിനം കാട്ടുകോഴിയാണ് ചാര കാട്ടുകോഴി. മുഖ്യ ഭക്ഷണം ധാന്യങ്ങളാണ് (മുള്ള അരി) ചെറുപുഴുക്കളും കൃമികീടങ്ങളുമാണ് ഉപ തീറ്റ. മീന്‍ പിടുത്തക്കാര്‍ ഇവയുടെ തൂവല്‍ ചൂണ്ടയില്‍ കൊരുക്കാന്‍ ഉപയോഗിച്ച് വരുന്നു. തന്മൂലംഇവയുടെ നിലനില്‍പിന് ഒരു ഭീക്ഷണിയായി തീര്‍ന്നിട്ടുണ്ട്.
 ഫെബ്രുവരി മുതല്‍ മേയ്‌ വരെ ഉള്ള സമയത്താണ് ഇവയുടെ പ്രജനന കാലം. മുട്ടകള്‍ മങ്ങിയ ചന്ദനനിറത്തില്‍ കാണപ്പെടുന്നു. ഒരു തവണ നാലു മുതല്‍ ഏഴു മുട്ടകളാണ് ഇടാറ്. ഇരുപത്തിമൂന്നു ദിവസം കഴിയുമ്പോള്‍ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ ഇറങ്ങും.