Saturday, 27 April 2013

പുള്ളിമുള്ളന്‍കോഴി

ചെമ്പന്‍ മുള്ളന്‍ കോഴി

പ്രമാണം:Red Spurfowl.JPG
കോഴികളും കാടകളും മയിലുകളും അടങ്ങുന്ന ഫാസിയാനിഡ എന്ന കുടുംബത്തില്‍ പെട്ട ഒരു പക്ഷിയാണ് ചെമ്പന്‍ മുള്ളന്‍ കോഴി. ഇവയുടെ ഇംഗ്ളീഷ് പേര് Red Spurfowl എന്നാണ്. കുന്നിന്‍ ചരിവുകളിലും പറങ്കിമാവ് തോട്ടങ്ങളിലുമൊക്കെ കാണുന്ന ഈ പക്ഷി നാടന്‍കോഴിയേക്കാള്‍ ചെറുതാണ്. 

പൂവന് തിളങ്ങുന്ന ചെമ്പന്‍ നിറമാണ്. പിട പൂവനെക്കാള്‍ ചെറുതും ഇരുണ്ട നിറക്കാരിയുമാണ്. നിലത്താണ് കൂട് കെട്ടുന്നത്. മുട്ടകള്‍ ചന്ദനനിറം ഉള്ളതും 3 സെ.മീ നീളവും കോഴിമുട്ടയുടെ ആകൃതി ഉള്ളതുമാണ്.ഒരുതവണ രണ്ടോ മൂന്നോ മുട്ടകളാണ് ഇടാറ്. 

കുഞ്ഞുങ്ങള്‍ മുതിര്‍ന്നവര്‍ക്കൊപ്പം ഇരതേടാനിറങ്ങുന്നു പറക്കാന്‍ കഴിവ് കുറവായ ഇവ അതിവേഗം ഓടുന്നു. തെക്കന്‍ മലബാറിലെ വീട്ടുവളപ്പുകളില്‍ ഈ പക്ഷി കാണപ്പെടുന്നു. ഇവയെ കാട്ടുകോഴി എന്ന് വിളിക്കുന്നു.

പാറവരിക്കാട

പ്രമാണം:Rock Bush Quail.JPG
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടുവരുന്ന ഒരു കാട വര്‍ഗ്ഗമാണ് പാറവരിക്കാട. (ശാസ്ത്രീയനാമം :- Perdicula argoondah - ഇംഗ്ലീഷിലെ പേര് : Rock Bush Quail ). ഇവയ്ക്ക് പൊന്തവരിക്കാടയുമായി (Perdicula asiatica) നല്ല സാമ്യമുണ്ട്. ഇവ ചെറിയ കൂട്ടമായാണ് കാണപ്പെടുന്നത്. ചെടികളുടെ ഇടയില്‍ നിന്ന് പെട്ടെന്ന് പറന്നു പോകുന്നതായി കാണാം. ഇന്ത്യയില്‍ വംശനാശം സംഭവിച്ചുകൊണ്ടിറിക്കുന്ന ഒരു പക്ഷിയാണ്[

പൊന്തവരിക്കാട

പ്രമാണം:Perdicula asiatica hm.jpg
കാടകളില് ഒരിനമാണ് പൊന്തവരിക്കാട - Jungle Bush Quail. ഇവ മാടത്തയേക്കാള്‍ ചെറുതും ഉരുണ്ടതുമാണ്. ആ ണ്‍പക്ഷികള്‍ക്ക് തലയും മുഖവും താടിയും ചെമ്പിച്ച കടും തവിട്ടുനിറമാണ്. കണ്ണിനു മുകളിലും താഴേയും വളഞ്ഞ ഒരു വെള്ള വരയുണ്ട്. ദേഹത്തിന്റെ അടിഭാഗം മാറിടം മുതല്‍ അടിവയറു വരെ വെളുത്ത നിറമാണ്. അതില്‍ അവിടവിടെയാ‍യി കറുത്ത വരകളാണ്. പെ ണ്‍പക്ഷിക്ക് മുഴുവനും തവിട്ടു നിറമാണ്. പുരികം പോലെയുള്ള വരകളുണ്ടെന്നു മാത്രം.ചെറുകൂട്ടമായാണ് ജീവിക്കുക. പുല്പ്രദേശങ്ങളിലൂടെ നടക്കുമ്പോള്‍ തൊട്ടടുത്തുനിന്നും ടുര്‍... ...... എന്നു ശബ്ദമുണ്ടാക്കി കുറച്ചുദൂരേക്ക് അധികം ഉയരത്തിലല്ലാതെ പറന്ന് പൊന്തക്കാട്ടിലൊളിക്കുന്ന പക്ഷിയാണിത്. ഇവ വീണുകിടക്കുന്ന ധാന്യങ്ങളും പുല്‍വിത്തുകളും ചെറുപ്രാണികളുമാണ്. മണ്ണില്‍ ചെറിയ കുഴിയുണ്ടാക്കി അതില്‍ ആറോ ഏഴോ മുട്ടകളിടും. മഴക്കു മുമ്പാണ് മുട്ടകളിടുന്നത്. മുട്ട വിരിയാന്‍ 16- 18 ദിവസങ്ങള്‍ വേണം.

നീലമാറന്‍കാട


ഒരു കാട വര്‍ഗ്ഗമാണ് നീലമാറന്‍ കാട. (ശാസ്ത്രീയ നാമം: Coturnix chinensis chinensis) ഇംഗ്ലീഷില്‍ Blue-breasted Quail , Asian Blue Quail, Chinese Painted Quail, King Quail എന്നൊക്കെ പേരുകളുണ്ട്. കരിമാറന്‍ കാടകളേക്കാള്‍ ചെറിയവയാണ്. പൂവന് പുരികം, നെറ്റി, കഴുത്തിന്റെ വശങ്ങള്‍ , മാറിടത്തിന്റെ താഴെ പകുതി, ദേഹത്തിന്റെ വശങ്ങള്‍ എന്നിവ ചാരനിറം കലര്‍ന്ന നീലനിറമാണ്. ബാക്കി എല്ലാ ഭാഗവും തവിട്ടുനിറമാണ്. താടി കറുത്തതാണ്. താടിയുടെ രണ്ടു വശവും വെള്ളനിറമാണ്. തൊണ്ടയുടെ താഴെ വെളുത്തനിറമാണ്.
ജീവിത കാലം സാദാരണ ആയി 5-7 കൊല്ലം ആണ് ജീവിത കാലം നല്ല സംരക്ഷണയില്‍ 17 കൊല്ലം വരെ ജീവിക്കും. 
ഡിസംബറിനും മാര്‍ച്ചിനും ഇടക്കാണ് മുട്ടകളിടുന്നത്. മണ്ണില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കിയാണ് മുട്ടകളിടുന്നത്.

കരിമാറന്‍ കാട

പ്രമാണം:Coturnix coromandelica.jpg
തെക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന ഒരിനം കാടയാണ് കരിമാറന്‍ കാട. Coturnix coromandelica എന്നു ശാസ്ത്രനാമം. Rain Quail അല്ലെങ്കില്‍ Black-breasted Quail എന്ന് ഇംഗ്ലീഷില്‍ അറിയുന്നു. പുല്‍മേടുകളിലും കൃഷിയിട്ങ്ങളോടു ചേര്‍ന്ന പൊന്തക്കാടുകളിലും കാണപ്പെടുന്നു.മധ്യപാക്കീസ്ഥാനിലും ഇന്ത്യയിലെ ഗംഗാതടങ്ങളിലും ശ്രീലങ്കയിലും കാണുന്നു. തണുപ്പു കാലത്ത് ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളിലും കാണാറുണ്ട്.
കൂടൊരുക്കല്‍ മാര്‍ച്ച്‌ മുതല്‍ ഒക്ടോബര്‍ വരെ ഉള്ള കാലം ആണ് പ്രധാനമായും കൂടൊരുക്കല്‍ . സാധാരണ ആയി 6-8 മുട്ട ഇടാറുണ്ട്.

ചാരക്കാട - Common Quail


കാടകളിലെ ഒരിനമാണ് ചാരക്കാട - Common Quail. (ശാസ്ത്രീയനാമം: Coturnix coturnix). അപൂര്‍വമായി മാത്രം കേരളത്തിലെത്തുന്ന ഒരു ദേശാടനക്കിളിയാണിത്.17 സെ.മീറ്ററോളം മാത്രം വലിപ്പമുള്ള ചെറിയ പക്ഷിയാണ്. തവിട്ടു നിറത്തിലുള്ള വരകളോടുകൂടിയതാണ്. ആണിന് കവിളില്‍ വെളുത്ത നിറമാണ്. ദേശാടനകിളിക്കു വേണ്ട നീണ്ട ചിറകുകളുണ്ട്.
തറയില്‍ കൂടുതലായി കഴിയുന്ന പക്ഷിയാണ്. തറയില്‍ കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവിക്കുന്നു. പറക്കാന്‍ മടിയുള്ള, എപ്പോഴും ചെടികളില്‍ മറഞ്ഞു കഴിയുന്ന ഈ കിളിയെ കാണാന്‍ പ്രയാസമാണ്. പറക്കുകയ്യാണെങ്കില്‍ തന്നെ, ഉടനെ തന്നെ ചെടികള്‍ക്കുള്ളില്‍ മറയുന്ന പക്ഷിയാണ്. സാന്നിദ്ധ്യം അറിയാന്‍ ആണിന്റെ ശബ്ദം മാത്രമാണ് പ്രഥാന ആശ്രയം. കാലത്തും വൈകീട്ടും അപൂര്‍വമായി രാത്രിയിലും ശബ്ദമുണ്ടാക്കും.
പ്രജനനം:  ആറു മുതല്‍ എട്ടുമാസം പ്രായമാകുമ്പോള്‍ യൂറോപ്പിലും ഏഷ്യയിലുമുള്ള കൃഷിയിടങ്ങളിലും പുല്പ്രദേശങ്ങളിലും നിലത്തുള്ള കൂടുകളില്‍ 6-12 മുട്ടകളിടുന്നു . 16-18 ദിവസങ്ങള്‍ക്കുള്ളില്‍ മുട്ട വിരിയുന്നു.